CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 36 Minutes 1 Seconds Ago
Breaking Now

ദാവോസില്‍ മേയ്ക്ക് ട്രംപ് പരീക്ഷണം; യുകെ സന്ദര്‍ശനത്തിന് അമേരിക്കന്‍ പ്രസിഡന്റിന് ചുവന്ന പരവതാനി നിര്‍ബന്ധം; ലോക സാമ്പത്തിക ഫോറത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സംസാരിക്കാന്‍ അനുവദിച്ചത് സെക്കന്‍ഡുകള്‍ മാത്രം; യുകെ-യുഎസ് ബന്ധം എങ്ങോട്ട്?

രാജ്ഞിയുടെ വക ക്ഷണവും ട്രംപിനും ഭാര്യക്കും ബക്കിംഗ്ഹാം കൊട്ടാരത്തില്‍ താമസവും നല്‍കി തൃപ്തിപ്പെടുത്താന്‍ കഴിയും

ഡൊണാള്‍ഡ് ട്രംപ് കുറച്ച് പിടിവാശിയുള്ള ആളാണ്. അമേരിക്കന്‍ പ്രസിഡന്റ് പദവിയിലും അദ്ദേഹം ഇക്കാര്യം തെളിയിക്കുന്നുണ്ട്. ബ്രിട്ടനുമായുള്ള ബന്ധം ഇത്തരമൊരു പിടിവാശിയില്‍ പെട്ട് മോശമാകുന്നുവെന്ന ആശങ്ക പടരുന്നതിനിടെയാണ് ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ്, തെരേസ മേയ് കൂടിക്കാഴ്ച നടക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര സുഖത്തിലല്ല എന്ന് സൂചന നല്‍കി വേദിയില്‍ സെക്കന്‍ഡുകള്‍ മാത്രമാണ് സംസാരിക്കാന്‍ ട്രംപ് അനുവദിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെയിലേക്കുള്ള സന്ദര്‍ശനം കൈയാലപ്പുറത്തെ തേങ്ങ ആയതോടെയാണ് ട്രംപ് പിടിവാശി വര്‍ദ്ധിപ്പിച്ചത്. 

ബ്രക്‌സിറ്റിന് ശേഷം അമേരിക്കയുമായുള്ള പ്രത്യേക ബന്ധം ബ്രിട്ടന് സുപ്രധാനമാണ്. അതുകൊണ്ട് തന്നെ ട്രംപിനെ അനുനയിപ്പിച്ച് സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ഉത്തരവാദിത്വമാണ് തെരേസ മേയുടെ തലയിലുള്ളത്. ദാവോസില്‍ ഫ്രഞ്ച് നേതാവ് ഇമ്മാനുവല്‍ മാക്രോണിനെ യുഎസ് സന്ദര്‍ശനത്തിനായി ട്രംപ് ക്ഷണിക്കുമെന്നാണ് വിവരം. അങ്ങിനെയെങ്കില്‍ ബ്രിട്ടനുമായുള്ള ബന്ധത്തില്‍ ഉപ്പുപുരട്ടുന്നതാകും ആ നീക്കം. അമേരിക്കന്‍ പ്രസിഡന്റുമായുള്ള ബന്ധം മികച്ചതാക്കാന്‍ വഴികളില്ലാത്ത അവസ്ഥയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

യുകെ സന്ദര്‍ശനത്തിന് എത്തിയാല്‍ തെരുവില്‍ പ്രതിഷേധങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു അവസ്ഥയില്‍ ബ്രിട്ടീഷ് സന്ദര്‍ശനം നടത്താന്‍ ട്രംപ് താല്‍പര്യപ്പെടുന്നില്ല. ഇക്കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ഇദ്ദേഹം നേരിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ചുവന്ന പരവതാനി വിരിച്ച് സമാധാനമായി സന്ദര്‍ശിക്കാന്‍ കഴിയുമെന്ന് മേയ് ഉറപ്പുനല്‍കിയാല്‍ മാത്രം വരാമെന്നാണ് പ്രസിഡന്റ് പറയുന്നത്. ബ്രിട്ടീഷ് മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ കഴിയില്ലെന്ന് മേയ് തുറന്നു പറഞ്ഞിട്ടുണ്ട്. 

രാജ്ഞിയുടെ വക ക്ഷണവും ട്രംപിനും ഭാര്യക്കും ബക്കിംഗ്ഹാം കൊട്ടാരത്തില്‍ താമസവും നല്‍കി തൃപ്തിപ്പെടുത്താന്‍ കഴിയും. ഇതിന് കൊട്ടാരം കൂടി അനുമതി നല്‍കണം. എന്തായാലും അമേരിക്കയുമായി ആ പ്രത്യേക ബന്ധം സ്ഥാപിക്കാന്‍ തെരേസ മേയ്ക്ക് മുന്നിലുള്ളത് ബാലികേറാ മലയാണ്!




കൂടുതല്‍വാര്‍ത്തകള്‍.