CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 53 Minutes 40 Seconds Ago
Breaking Now

എല്‍ദോയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടുകിട്ടി ; നാളെ ടണ്‍ബ്രിഡ്ജില്‍ പൊതുദര്‍ശനം

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

പനിയും ശാരീരിക അസ്വസ്ഥതയും മൂലം പെട്ടെന്ന് മരണമടഞ്ഞ ടണ്‍ബ്രിഡ്ജ് മലയാളി എല്‍ദോ വര്‍ഗീസിന് നാളെ മലയാളി സമൂഹം വിട നല്‍കും. എല്‍ദോയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ വിട്ട് കിട്ടിയതോടെയാണ് പൊതു ദര്‍ശനം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനമായത്. എന്നാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് പള്ളിയിലാണ് പൊതു ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരുന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സമയം. യാക്കോബായ സഭയിലെ അച്ചന്മാരുടെ കാര്‍മികത്വത്തിലായിരിക്കും ശുശ്രൂഷ നടക്കുക. അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവ പ്രവര്‍ത്തകനായ എല്‍ദോയ്ക്ക് വിട നല്‍കാന്‍ മെയ്ഡ്‌സ്‌റ്റോണ്‍ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ പേരെത്തും.

യുകെ മലയാളികളെ ഞെട്ടിച്ചുകൊണ്ടാണ് എല്‍ദോയുടെ അപ്രതീക്ഷിത മരണ വാര്‍ത്തയെത്തിയത്. രണ്ടു ദിവസം പനിയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോയതായിരുന്നു. പനിയ്ക്ക് മരുന്നു വാങ്ങി വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഭാര്യ ഉടന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും എമര്‍ജന്‍സി ടീം എത്തും മുമ്പ് എല്‍ദോയ്ക്ക് മരണം സംഭവിക്കുകയായിരുന്നു.

എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ എല്‍ദോ കെന്റിലെ പെംബറി മെയ്ഡ്‌സ്റ്റോണ്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ കാറ്ററിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ ജെസി എല്‍ദോ ഇതേ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി നോക്കുകയാണ്. അക്‌സ എല്‍ദോ, ബേസില്‍ എല്‍ദോ എന്നിവരാണ് മക്കള്‍.




കൂടുതല്‍വാര്‍ത്തകള്‍.