
















മരിച്ചവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കള്‍. ഇന്തോനേഷ്യയില്‍ രണ്ടു വര്‍ഷം മുമ്പ് മരിച്ച 50 കാരിയുടേയും കഴിഞ്ഞ ഡിസംബറില്‍ മരിച്ച 85 കാരന്റേയും മൃതദേഹമാണ് ബന്ധുക്കള്‍ സംസ്‌കരിക്കാതെ സൂക്ഷിച്ചുവച്ചിരിക്കുന്നത്. 77 കാരിയായ ഹതിദ്ജയെ പരിശോധിക്കാനെത്തിയ മെഡിക്കല്‍ ഓഫീസറെ ഇവര്‍ വീടിന് അകത്തുകയറി പരിശോധന നടത്താന്‍ അനുവദിച്ചില്ല. ഇതില്‍ സംശയം തോന്നിയ അധികൃതര്‍ വീടിനുള്ളില്‍ കയറി പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് 85 കാരനായ ഭര്‍ത്താവിന്റേയും 50 കാരിയായ മകളുടെയും മൃതദേഹം കണ്ടെത്തിയത്. മകള്‍ മരിച്ചിട്ട് രണ്ടു വര്‍ഷവും ഭര്‍ത്താവ് മരിച്ചിട്ടു ആറു മാസവുമായി. മൃതദേഹങ്ങള്‍ സൂക്ഷിച്ച് വച്ച് ഈ വീട്ടില്‍ തന്നെയാണ് അമ്മയും രണ്ടു മക്കളും താമസിക്കുന്നത്.
ദ്രവിച്ച് ദുര്‍ഗന്ധം വമിക്കുന്ന എല്ലും തോലുമായിരുന്നു മൃതദേഹങ്ങള്‍. നിരവധി സുഗന്ധ ദ്രവ്യങ്ങളുടെ കുപ്പികള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ പിറുപിറുക്കുന്നത് കേള്‍ക്കാറുണ്ടെന്നും സൂക്ഷിച്ചാല്‍ ജീവന്‍ വയ്ക്കുമെന്നും ഹതിദ്ജ പറയുന്നു. സംഭവത്തില്‍ നിലവില്‍ കേസെടുത്തിട്ടില്ല. ദുരൂഹതയുണ്ടോയെന്നന്വേഷിക്കും.