CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 9 Seconds Ago
Breaking Now

സ്‌കൂള്‍ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ; കൊലപാതകമെന്ന് രക്ഷിതാക്കള്‍

സ്‌കൂളിലെ സഹപാഠികള്‍ ശുചിമുറിയില്‍ വച്ച് തുഷാര്‍ കുമാറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു.

സഹപാഠികളുടെ ക്രൂരമര്‍ദ്ദനമേറ്റ 9ാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം സ്‌കൂളില്‍ കണ്ടെതത്തി. തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കാര്‍വാര്‍ നഗറിലെ ജീവന്‍ ജ്യോതി സീനിയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ തുഷാര്‍ കുമാര്‍ (16) ആണ് മരിച്ചത്. സ്‌കൂളിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സ്‌കൂളിലെ സഹപാഠികള്‍ ശുചിമുറിയില്‍ വച്ച് തുഷാര്‍ കുമാറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. എന്നാല്‍ തുഷാര്‍ കുമാറിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ അടയാളമൊന്നും കാണാന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാക്കുകയുള്ളൂവെള്ളൂവെന്നു പോലീസ് പറഞ്ഞു.

തുഷാറിന്റെ ക്ലാസിലെ സഹപാഠികളെ ചോദ്യം ചെയ്തു വരികയാണെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം മരിച്ച തുഷാര്‍ കുമാറിന് വയര്‍ സംബന്ധമായ അസുഖമുണ്ടെന്നും രക്ഷിതാക്കള്‍ ഇതു മറച്ച് വയ്ക്കാനായി കൊലപാതകമെന്ന് ആരോപിക്കുന്നതാണെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.