CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 17 Seconds Ago
Breaking Now

അയല്‍വീട്ടിലെ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ സെയില്‍മാന്‍ പറഞ്ഞ കഥകള്‍ കേട്ട് ഞെട്ടി പോലീസ്; കൂടുതല്‍ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു; പരാതിയില്ലാത്തതിനാല്‍ രക്ഷപ്പെട്ടു

കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടെയാണ് സംഭവങ്ങള്‍ അരങ്ങേറിയതെന്ന് പോലീസ് വ്യക്തമാക്കി.

12 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ്മാനായി ജോലി നോക്കിയിരുന്ന ഷമ്മി കുമാര്‍ പിടിയിലാകുന്നത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ താന്‍ ഇതാദ്യമായല്ല കുട്ടികളെ പീഡിപ്പിക്കുന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തി. മുന്‍പ് പലവട്ടം കുട്ടികളെ പീഡിപ്പിച്ചെങ്കിലും ആരും പരാതി നല്‍കാതിരുന്നത് വഴിയാക്കിയാണ് ഇയാള്‍ തന്റെ പീഡനം തുടര്‍ന്നത്. ചണ്ഡീഗഡിലെ സ്റ്റോറില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന ഇയാള്‍ പരിസരത്തെ നിരവധി കുട്ടികളെ പീഡിപ്പിച്ചതായാണ് സമ്മതിച്ചിരിക്കുന്നത്. 

കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടെയാണ് സംഭവങ്ങള്‍ അരങ്ങേറിയതെന്ന് പോലീസ് വ്യക്തമാക്കി. ആറ് മാസം മുന്‍പ് ഒരു പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായാണ് ഷമ്മി ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. ഇതിന് ഒരു വര്‍ഷം മുന്‍പും ഒരു കുട്ടിയെ പീഡനത്തിന് ഇരയാക്കി. പക്ഷെ ഈ ഇരകളൊന്നും കേസുമായി മുന്നോട്ട് വരാതിരുന്നത് ഷമ്മിക്ക് ഗുണകരമായി. ചാര്‍ മാന്‍സില ക്വാര്‍ട്ടേഴ്‌സില്‍ മറ്റ് കുടുംബങ്ങള്‍ക്കൊപ്പം താമസിച്ചിരുന്നത് മുതലെടുത്താണ് ഇയാള്‍ കുട്ടികളെ ലക്ഷ്യംവെച്ചത്. 

പ്രായപൂര്‍ത്തിയാകാത്ത കൂട്ടത്തില്‍ ഒരു 16 വയസ്സുകാരിയുമായി ഇയാള്‍ പ്രേമത്തിലുമാണ്. സ്വന്തം കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ സംഭവം വ്യക്തമാക്കുന്നു. കുട്ടികളെ വീട്ടില്‍ ഒറ്റയ്ക്കാക്കി മാതാപിതാക്കള്‍ ജോലിക്ക് പോകുന്നതിന് അക്രമികള്‍ വഴിയാക്കുന്നുണ്ട്. ചണ്ഡീഗഡിലെ കോളനികളില്‍ ഇത്തരം സംഭവങ്ങള്‍ ഉയര്‍ന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. ജോലിക്ക് പോയ സമയത്താണ് ആറ് വയസ്സുകാരിയെ ഷമ്മി പീഡനത്തിന് ഇരയാക്കിയത്. 

വെള്ളം ആവശ്യപ്പെട്ടാണ് ഷമ്മി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കുട്ടി വെള്ളം എടുക്കാന്‍ അകത്ത് പോയ സമയത്ത് വാതിലടച്ച ശേഷം ഇയാള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പുറത്ത് പറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇയാള്‍ മുങ്ങി. ഷമ്മിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 13 കുടുംബാംഗങ്ങള്‍ ഒപ്പമുണ്ടായിരുന്നു. കുറ്റകൃത്യം നടന്ന സമയത്ത് ഇയാള്‍ ജോലിക്ക് പോയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.