
















ഫീസ് അടയ്ക്കാത്തത് കൊണ്ട് പരീക്ഷ എഴുതാന്‍ സമ്മതിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 14കാരിയാണ് ജീവനൊടുക്കിയത്. ഹൈദരാബാദിലാണ് സംഭവം.
ഫീസ് അടയ്ക്കാത്തതിനാല്‍ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കി. ഇതേ തുടര്‍ന്ന് മനംനൊന്ത കുട്ടി ജീവന്‍ അവസാനിപ്പിക്കുകയായിരുന്നവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ഹൈദരാബാദിലെ മല്‍കജ്ഗിരിയിലെ വീട്ടിലാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തൂങ്ങിരിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. തന്നെ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ല. അതു കൊണ്ട് ആത്മഹത്യ ചെയുകയാണ് അമ്മ ക്ഷമിക്കണമെന്നും എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.