CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes Ago
Breaking Now

19 കാരിയെ ഫേസ്ബുക്ക് സുഹൃത്ത് പത്മാവത് കാണാന്‍ ക്ഷണിച്ചു ; തിയറ്ററില്‍ വച്ച് പീഡിപ്പിച്ചു

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

19 കാരിയെ തിയറ്ററില്‍ ഇട്ട് ഫേസ്ബുക്ക് സുഹൃത്ത് പീഡനത്തിനിരയാക്കി. ഹൈദരാബാദ് പ്രശാന്ത് തിയറ്ററിനുള്ളിലാണ് പെണ്‍കുട്ടിയ്‌ക്കെതിരെ അക്രമം നടന്നത്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് മാത്രം ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സുഹൃത്താ ആളാണ് സിനിമ കാണാന്‍ വിളിച്ച ശേഷം അതിക്രമം നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

കണ്ടക്ടലാ ഭിക്ഷപതിയെന്ന 23 കാരനാണ് ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം നടിച്ച് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചത്. സുഹൃത്തായതോടെ ഹിന്ദി ചിത്രമായ പദ്മാവത് കാണാന്‍ തീരുമാനിച്ചു. തിയറ്ററില്‍ ആളില്ലാത്ത ഭാഗത്തേക്ക് തെറ്റായ ഉദ്ദേശത്തോടെ യുവാവ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഇരുത്തുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിച്ചെന്നും പോലീസ് പറയുന്നു.

പീഡനമേറ്റ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങള്‍ മുറിവേറ്റതായും പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് വ്യക്തമാക്കി. കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയായ 23 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അശ്രദ്ധ കുറവിന് തിയറ്റര്‍ ഉടമയ്‌ക്കെതിരെയും നടപടി സ്വീകരിക്കുമെന്നു പോലീസ് വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.