CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 9 Seconds Ago
Breaking Now

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വൃദ്ധനെ കുറിച്ച് അന്വേഷിച്ച പോലീസ് ഞെട്ടി ; വന്‍ സ്ത്രീധനം നല്‍കി പെണ്‍മക്കളുടെ കല്യാണം ; മകന്‍ നഗരസഭാ ജീവനക്കാരനും !

ചിന്നപ്പയ്ക്ക് മറ്റ് സംസ്ഥാന ഭിക്ഷാടന മാഫിയയുമായി ബന്ധമുണ്ടോയെന്നും ക്രിമിനല്‍ കുറ്റമുണ്ടോ എന്നും അന്വേഷണം നടത്തിവരികയാണ്

പാണാവള്ളി അരയങ്കാവില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ആന്ധ്ര സ്വദേശി നാട്ടില്‍ മാന്യന്‍. ആനന്തപുര്‍ വീരലിക്കോട്ട സ്വദേശി ചിന്നപ്പ(71) പത്തു വര്‍ഷത്തോളമായി വീട്ടിലെത്തിയിരുന്നത് വല്ലപ്പോഴും മാത്രമാണ്. നഗരസഭാ ജീവനക്കാരനാണ് ഏക മകന്‍. മൂന്നു പെണ്‍മക്കളെ വന്‍ തുക സ്ത്രീധനം നല്‍കി വര്‍ഷങ്ങള്‍ക്ക് മുമ്പേ വിവാഹം കഴിപ്പിച്ചു.

ചിന്നപ്പയ്ക്ക് മറ്റ് സംസ്ഥാന ഭിക്ഷാടന മാഫിയയുമായി ബന്ധമുണ്ടോയെന്നും ക്രിമിനല്‍ കുറ്റമുണ്ടോ എന്നും അന്വേഷണം നടത്തിവരികയാണ്. ഇതുവരെ അന്വേഷണത്തില്‍ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു. ചിന്നപ്പയ്ക്ക് മാനസിക പ്രശ്‌നമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പോലീസ് വിശദമായ വിവരം തേടുകയാണ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം കുട്ടിയുടെ വീട്ടിലും പരിസരങ്ങളിലും അന്വേഷണം നടത്തിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.