ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മാലിദ്വീപിലെ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ഫോണില്‍ ചര്‍ച്ച ചെയ്തു. മാലിയില്‍ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന നിലപാടിലാണ് യുഎസും ഇന്ത്യയും.
മാലിയില്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ നടന്നതായി പിടിഐയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈന
ഇന്ത്യ നയതന്ത്ര ബന്ധത്തില്‍ ഇനിയൊരു വിളളലുണ്ടാകരുതെന്നതിനാലാണ് മാലിദ്വീപ് വിഷയം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ കാരണമെന്ന് ചൈന വിശദീകരിച്ചു.
മാലിദ്വീപിന് ചൈനയുമായാണ് ബന്ധം. മാലിദ്വീപിലേക്ക് ചൈനയില്‍ നിന്നുളള വിനോദസഞ്ചാരികളെ തത്കാലം അയക്കരുതെന്ന് മന്ത്രി മുഹമ്മദ് സയ്യിദ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇവിടുത്തെ സ്ഥിതി സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി.
അതിനിടെ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയ ഇന്ത്യക്കാരായ രണ്ടു മാധ്യമ പ്രവര്‍ത്തകരെ മാലദ്വീപില്‍ അറസ്റ്റുചെയ്തു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എഎഫ്പിയുടെ ലേഖകരായ മണി ശര്‍മയെയും അതീഷ് രാജ് വി പട്ടേലിനെയുമാണു ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കിയത്.