CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 56 Minutes 17 Seconds Ago
Breaking Now

പ്രാര്‍ത്ഥന ദൈവീക സമ്പര്‍ക്കത്തിന് അനിവാര്യം : ഫാ. ഫിലിപ്പ് സഖറിയ വള്ളിക്കോലില്‍

ബെല്ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്ത്തഡോക്സ് ഇടവകയില് ഈസ്റ്റര് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

പ്രാര്ത്ഥന ദൈവീക സമ്പര്ക്കത്തിന് അനിവാര്യമാണെന്നും ദൈവീക ആരാധന ഏത് രോഗത്തെയും സൗഖ്യമാക്കുമെന്നും ഫാ. ഫിലിപ്പ് സഖറിയ വള്ളിക്കോലില് പറഞ്ഞു. ഹൃദയം നുറുങ്ങിയുള്ള പ്രാര്ത്ഥന ഫലം കാണാതിരിക്കില്ല. തന്റെ വ്യക്തി ജീവിതത്തിലും പ്രാര്ത്ഥനയുടെ അനുഭവങ്ങള് വലിയ സാക്ഷ്യമായി നിലകൊള്ളുന്നു. ദൈവത്തെ മറന്നുള്ള പ്രവര്ത്തനങ്ങള് താത്കാലിക ലാഭത്തിലേക്ക് നയിക്കുമെങ്കിലും വിദൂരതയില് നാശോന്മുഖമായ അവസ്ഥയില് ചെന്ന് എത്തിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്ത്തു. ബെല്ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് വിശുദ്ധ വാര ശുശ്രൂഷകള്ക്ക് കാര്മികത്വം വഹിക്കാന് ന്യൂയോര്ക്കില്നിന്ന് എത്തിയ ഫാ. ഫിലിപ്പ് സഖറിയ വള്ളിക്കോലിക്ക് ഇടവകയുടെ നന്ദിയും സ്നേഹവും സെക്രട്ടറി അനില് തോമസ് രേഖപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.