ഡോക്ടര്‍ക്ക് പറ്റുന്ന ചെറിയൊരു വീഴ്ച മതി ജീവിതം മാറി മറിയാന്‍. ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയില്‍ തലയ്ക്ക് പരുക്കേറ്റ് ചികിത്സ തേടിയ രോഗിയുടെ കാലില്‍ ശസ്ത്രക്രിയ നടത്തിയ മുതിര്‍ന്ന ഡോക്ടര്‍ വിവാദത്തില്‍. കാലൊടിഞ്ഞ് എത്തിയ മറ്റൊരു രോഗിയാണെന്ന് തെറ്റിദ്ധരിച്ചാണ് ശുശ്രുത ട്രോമ സെന്ററില്‍ ഡോക്ടര്‍ സര്‍ജറി നടത്തിയത്.
ഒരു അപകടത്തില്‍ പരുക്കേറ്റാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ തലയിലായിരുന്നു പരുക്ക്. എന്നാല്‍ ഡോക്ടര്‍ രോഗിയുടെ വലതു കാലിലാണ് സര്‍ജറി നടത്തിയത്. അനസ്‌തേഷ്യ നല്‍കിയിരുന്നതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് രോഗി മനസ്സിലാക്കുന്നത് ബോധം വരുമ്പോഴാണ്.
അബദ്ധം വ്യക്തമായതോടെ രോഗിയ്ക്ക് കൃത്യമായ ചികിത്സ നല്‍കിയെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി. പ്രശ്‌നമുണ്ടാക്കിയ ഡോക്ടറെ സര്‍ജറികള്‍ ചെയ്യുന്നതില്‍ നിന്നും വിലക്കി.
അടുത്തിടെ എയിംസ് ആശുപത്രിയില്‍ വയറുവേദനയുമായി എത്തിയ 30കാരിക്ക് ഡയാലിസിസ് ചികിത്സയ്ക്കുള്ള നടപടിക്രമങ്ങള്‍ ചെയ്ത സംഭവം ഉണ്ടായിരുന്നു.