CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 47 Minutes 7 Seconds Ago
Breaking Now

ഈ മേഖല സ്ത്രീകള്‍ക്ക് ജീവിക്കാനുള്ള വകയും നല്‍കുന്നുണ്ട്, കാര്യം കഴിഞ്ഞ് തള്ളുന്നില്ല ; വിചിത്രവാദവുമായി കാസ്റ്റിങ് കൗച്ചിനെ കുറിച്ച് സരോജ് ഖാന്‍

എല്ലാവരും പെണ്‍കുട്ടികളെ ചൂഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നു, സര്‍ക്കാര്‍ വരെ ഇങ്ങനെയാണ്,

കാസ്റ്റിംഗ് കൗച്ച് വിവാദം കത്തിനില്‍ക്കുമ്പോള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെ അനുകൂലിച്ച് ബോളിവുഡ് കോറിയോഗ്രാഫര്‍ സരോജ് ഖാന്‍. ഇതൊരു പുതിയ സംഭവമൊന്നുമല്ല. ദീര്‍ഘകാലമായി നിലനില്‍ത്തുന്ന കാര്യമാണ്. എല്ലാവരും പെണ്‍കുട്ടികളെ ചൂഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നു, സര്‍ക്കാര്‍ വരെ ഇങ്ങനെയാണ്, ഖാന്‍ പറഞ്ഞു.

സര്‍ക്കാരിലുള്ളവര്‍ പോലും പെണ്‍കുട്ടികളെയും, സ്ത്രീകളെയും ചൂഷണം ചെയ്യുന്നില്ലേ? എന്തിനാണ് നിങ്ങള്‍ സിനിമാ മേഖലയുടെ പിന്നാലെ വരുന്നത്. ഈ മേഖല സ്ത്രീകള്‍ക്ക് ജീവിക്കാനുള്ള വകയും നല്‍കുന്നുണ്ട്, കാര്യം കഴിഞ്ഞ് തള്ളുന്നില്ല, കേട്ടുനിന്ന പത്രക്കാരെ ഞെട്ടിച്ച് കൊണ്ട് സരോജ് ഖാന്‍ വ്യക്തമാക്കി.

ഇരയാകണോ വേണ്ടയോ എന്ന് സ്ത്രീ സ്വയം തീരുമാനിക്കണം. നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ എന്തിന് സ്വയം വില്‍ക്കണം, സിനിമ മേഖലയെ വെറുതെ കുറ്റം പറയരുത്, കോറിയോഗ്രാഫര്‍ പ്രസ്താവിച്ചു.

പ്രസ്താവനകള്‍ വിവാദമായതോടെ ഇവര്‍ മാപ്പ് പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചിട്ടുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.