CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 25 Seconds Ago
Breaking Now

കോണ്‍ഗ്രസിന്റെ കൈയ്യില്‍ മുസ്ലീങ്ങളുടെ ചോര പുരണ്ടിട്ടുണ്ട് ; വിവാദ പ്രസ്താവനയുമായി സല്‍മാന്‍ ഖുര്‍ഷിദ്

വിവാദമായതോടെ ചോര തന്റെ കൈയിലാണെന്നും പാര്‍ട്ടിയുടെ കൈയിലല്ലെന്നും ഖുര്‍ഷിദ് നിലപാട് മാറ്റി.

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കവെ ഞെട്ടിപ്പിക്കുന്ന അഭിപ്രായപ്രകടനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ നിയമമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ് രംഗത്ത്. 1984ലെ സിഖ് വിരുദ്ധ കലാപങ്ങളിലും, 1992ലെ ബാബ്‌റി മസ്ജിദ് തകര്‍ക്കലിന് ശേഷവുമുള്ള കലാപങ്ങളെക്കുറിച്ചുള്ള എഎംയു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഖുര്‍ഷിദ്.

ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാണ്. അതുകൊണ്ട് പറയട്ടെ ഞങ്ങളുടെ കൈകളില്‍ ചോരയുണ്ടെന്ന് സമ്മതിക്കുന്നു, ഖുര്‍ഷിദ് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ ഈ ചോര ജനങ്ങളെ കാണിക്കാന്‍ തയ്യാറാണ്, ഈ തെറ്റില്‍ നിന്നും പാഠം പഠിക്കണം, കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ഭൂതകാലത്തില്‍ നിന്നും പഠിക്കേണ്ടതുണ്ട്. നമ്മുടെ ചരിത്രത്തില്‍ നിന്നുമുള്ള പല കാര്യങ്ങളും ആവര്‍ത്തിക്കാതെ നോക്കേണ്ടതുണ്ട്. അടുത്ത 10 വര്‍ഷത്തിന് ശേഷം ഈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും തിരിച്ചെത്തുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതെ ശ്രദ്ധിക്കണം, ഖുര്‍ഷിദ് വ്യക്തമാക്കി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന പാര്‍ട്ടിക്ക് വലിയ നാണക്കേടായി മാറുകയാണ്. ഖുര്‍ഷിദിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണെന്ന് രാജ്യസഭാ എംപി പിഎല്‍ പൂനിയ പ്രതികരിച്ചു. ഇതോടെ ചോര തന്റെ കൈയിലാണെന്നും പാര്‍ട്ടിയുടെ കൈയിലല്ലെന്നും ഖുര്‍ഷിദ് നിലപാട് മാറ്റി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.