CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 50 Seconds Ago
Breaking Now

16 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആസാറാം ബാപ്പു കുറ്റക്കാരന്‍ ; ശിക്ഷ പിന്നീട് വിധിക്കും

പെണ്‍കുട്ടിയുടെ മൊഴി കോടതി പ്രധാന തെളിവയായി സ്വീകരിച്ചു.

16 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വിവാദ ആള്‍ദൈവം ആസാറാം ബാപ്പു കുറ്റക്കാരന്‍. ജോധ്പുരിലെ പ്രത്യേക കോടതിയാണ് ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴി കോടതി പ്രധാന തെളിവയായി സ്വീകരിച്ചു. ആസാറാം ബാപ്പുവിന് പുറമെ കേസിലെ മറ്റു പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിവ, ശില്പി, പ്രകാശ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ശിക്ഷ പിന്നീട് വിധിക്കും.

ആസാറാം ബാപ്പുവിനെ താമസിപ്പിച്ചിരിക്കുന്ന ജോദ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക കോടതി സംവിധാനം ഒരുക്കിയാണ് ബാപ്പു കുറ്റക്കാരനാണെന്ന വിധി പുറപ്പെടുവിച്ചത്. 2013 മുതല്‍ ഇയാളെ ഈ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഈ ജയില്‍ സ്ഥിതി ചെയ്യുന്ന നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 144 പ്രഖ്യാപിച്ചിരിക്കുകയാണ്. നാലില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടി നില്‍ക്കുന്നതിന് ഉള്‍പ്പെടെ നിരോധനമുള്ള നിയമമാണിത്.

77 വയസുകാരനായ ആസാറാം ബാപ്പു 16 കാരിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 100ലധികം ആശ്രമങ്ങളാണ് ഉത്തരേന്ത്യയില്‍ ആസാറാം സ്ഥാപിച്ചിട്ടുള്ളത്. 2013 ഓഗസ്റ്റ് 15ന് ആസാറാമിന്റെ ജോധ്പുര്‍ മനായിലുള്ള ആശ്രമത്തിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.

പ്രത്യേക കോടതി ജഡ്ജി മധുസൂദന്‍ ശര്‍മയാണ് ആസാറാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പോക്‌സോ, ബാലനീതിനിയമം, പട്ടികജാതിവര്‍ഗ (അതിക്രമം തടയല്‍) നിയമം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. വിധി പ്രഖ്യാപിക്കുന്നത് പരിഗണിച്ച് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.