രാജ്യത്തെ വിമാന കമ്പനികള്‍ നിരക്ക് വര്‍ദ്ധനക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ പണവും തിരികെ നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഈ പണം യാത്രക്കാരില്‍ നിന്ന് തന്നെ കൈപ്പറ്റാനാണ് കമ്പനികളുടെ ശ്രമം.
ബുക്ക് ചെയ്ത് 24 മണിക്കൂറിനകം ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് പണം തിരികെ നല്‍കിയാല്‍ മേഖലയില്‍ ടിക്കറ്റുകളുടെ വില കുറയ്‌ക്കേണ്ട അവസ്ഥ നേരിടുമെന്നാണ് കമ്പനികള്‍ പറയുന്നത്. അവസാന കരട് പ്രകാരം റീഫണ്ട് നിയമമായാല്‍ വരുമാന നഷ്ടം നികത്താന്‍ ടിക്കറ്റ് നിരക്ക് പുനഃക്രമീകരിക്കാനാണ് നീക്കം.
സര്‍ക്കാരിന്റെ കണക്ക് പ്രകാരം ബുക്ക് ചെയ്യുന്നവയില്‍ 7 ശതമാനം ടിക്കറ്റുകള്‍ രാജ്യത്ത് ക്യാന്‍സല്‍ ചെയ്യുന്നത്. യാത്രാ സമയത്ത് സീറ്റുകള്‍ നിറയാതെ വന്നാല്‍ ഫെയറില്‍ 400 രൂപ വരെ വ്യത്യാസം വരുത്താനാണ് കമ്പനികള്‍ ആലോചിക്കുന്നത്.