ജിയോ മൊബൈല്‍ വിപണിയില്‍ സൃഷ്ടിച്ച ഇടിമുഴക്കത്തിന്റെ പ്രകമ്പനത്തില്‍ ഓഫറുകള്‍ വാരിക്കോരി കൊടുക്കുന്ന തിരക്കിലാണ് മറ്റ് മൊബൈല്‍ കമ്പനികള്‍. എന്നാല്‍ എയര്‍ടെല്‍ ഇപ്പോഴും തങ്ങളുടെ നിലവിലെ കസ്റ്റമേഴ്‌സിനെ തൃപ്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ ചെലുത്തുന്നു.
ഉയര്‍ന്ന തുകയുടെ പ്ലാനുകള്‍ തെരഞ്ഞെടുക്കുന്ന കസ്റ്റമേഴ്‌സിന് കൂടുതല്‍ മെച്ചപ്പെട്ട സര്‍വ്വീസ് ലഭ്യമാക്കുകയാണ് എയര്‍ടെല്‍. ഉയര്‍ന്ന മൂല്യമുള്ള പ്രീ പെയ്ഡ് പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ഡാറ്റയും, ആനുകൂല്യങ്ങളും അവര്‍ നല്‍കുന്നു. ഇതിന് സമാനമായി പുതിയൊരു പ്ലാനും അവര്‍ ആരംഭിച്ചു.
599 രൂപയുടേതാണ് പുതിയ പ്ലാന്‍. ഡാറ്റ, സൗജന്യ കോളുകള്‍ എന്നിവയ്ക്ക് പുറമെ 4 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനും എയര്‍ടെല്‍ അവതരിപ്പിക്കുന്നു. 84 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനുള്ളത്. ഈ ദിവസങ്ങളില്‍ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. ഇതിനൊപ്പം അണ്‍ലിമിറ്റഡ് കോള്‍, ദിവസത്തില്‍ 100 എസ്എംഎസ് എന്നിവയും പ്ലാനിന്റെ ഭാഗമാണ്.