ലോകമെമ്പാടുമുള്ള മുഴുവന്‍ ആസ്തിയും മരവിപ്പിക്കാനുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി യുകെ കോടതിയെ സമീപിച്ച് പ്രവാസി വ്യവസായിയും എന്‍എംസി ഗ്രൂപ്പ് സ്ഥാപകനുമായ ബി ആര്‍ ഷെട്ടി. ഒരു ബില്യണ്‍ ഡോളറിന്റെ ആസ്തി മരവിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് ബി ആര്‍ ഷെട്ടിയും നടപടി നേരിട്ട മറ്റ് ഉന്നത ഉദ്യോഗസ്ഥരും യുകെ കോടതിയെ സമീപിച്ചത്.
ബാങ്ക് നല്‍കിയ സാമ്പത്തിക ക്രമക്കേട് കേസിന്റെ വിചാരണ ഇംഗ്ലണ്ടിന് പകരം യുഎഇ കോടതിയില്‍ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന്റെ അപേക്ഷ പ്രകാരം 2020 ഡിസംബറിലാണ് ലണ്ടനിലെ ഹൈക്കോടതി ബി ആര്‍ ഷെട്ടിയുടെയും എന്‍എംസി ഗ്രൂപ്പിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെയും ലോകമെമ്പാടുമുള്ള ആസ്തി മരവിപ്പിക്കാനുള്ള ഉത്തരവിട്ടത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി ഷെട്ടിയും സംഘവും യുകെ കോടതിയെ സമീപിച്ചിരിക്കുന്നത്.