ഡിസംബറില്‍ വാട്‌സ്ആപ്പ് നിരോധിച്ചത് 20,79,000 ഇന്ത്യന്‍ അക്കൗണ്ടുകള്‍. വാട്‌സ്ആപ്പ് പുറത്തിറക്കിയ പുതിയ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയുടെ പുതിയ ഐടി ചട്ടമനുസരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
2021 ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവിലുള്ള വിവരങ്ങളാണിത്.ഈ ഒരുമാസത്തില്‍ 528 പരാതി ലഭിച്ചെന്ന് വാട്‌സ്ആപ്പ് പറയുന്നു. സ്പാം എന്ന് തരംതിരിക്കാവുന്ന ഓട്ടോമേറ്റഡ് അല്ലെങ്കില്‍ ബള്‍ക്ക് മെസേജിന്റെ അനധികൃത ഉപയോഗം മൂലമാണ് ഇതില്‍ ഭൂരിഭാഗം അക്കൗണ്ടുകളും നിരോധിച്ചിരിക്കുന്നത്.
+91 എന്ന ഫോണ്‍ നമ്പര്‍ വഴിയാണ് ഇന്ത്യന്‍ നമ്പറുകള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ആപ്പ് തിരിച്ചറിയുന്നത്. റിപ്പോര്‍ട്ട് ഫീച്ചര്‍ വഴി ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ്ബാക്ക് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും ഉള്‍പ്പെടുന്നുണ്ടെന്ന് ആപ്പ് അറിയിച്ചു. 2021 നവംബറില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് 17 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകളായിരുന്നു.