രാജ്യത്തെ 225 ചെറു നഗരങ്ങളിലെ സേവനം അവസാനിപ്പിച്ച് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ. പ്രതീക്ഷിച്ച ബിസിനസ് നടക്കാത്തതും കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ കനത്ത നഷടം നേരിട്ടതുമാണ് തീരുമാനത്തിന് കാരണം. 356 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സൊമാറ്റോ വ്യക്തമാക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് തീരുമാനം. ഈ ചെറുനഗരങ്ങളില്‍ നിന്ന് 0.3 ശതമാനം ഓര്‍ഡര്‍ മാത്രമാണ് ലഭിക്കുന്നതെന്നാണ് സൊമാറ്റോ വിശദമാക്കുന്നത്.
ആയിരം നഗരങ്ങളിലേക്ക് സര്‍വ്വീസ് സൊമാറ്റോ നേരത്തെ വ്യാപിപ്പിച്ചിരുന്നു. എന്നാല്‍ ഇവയില്‍ മിക്ക നഗരങ്ങളില്‍ നിന്നും മികച്ച പ്രതികരണമല്ല സൊമാറ്റോയ്ക്ക് ലഭിച്ചത്. ഒക്ടോബര്‍, ഡിസംബര്‍ മാസത്തെ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചതിലും ഏറെ കുറവായിരുന്നു. ജൂലൈ മാസം മുതല്‍ സെപ്തംബര്‍ വരെ മികച്ച പ്രതികരണം സൊമാറ്റോയ്ക്ക് ലഭിച്ചിരുന്ന നഗരങ്ങളില്‍ പോലും മൂന്നാം പാദത്തിലെ നഷ്ടം വലുതായിരുന്നു.