' സിറിയ' എന്ന പേരു മാറ്റാനായി ബാങ്കിന്റെ പേരു തന്നെ മാറ്റേണ്ടിവന്നിരിക്കുകയാണ് കാത്തലിക് സിറിയന്‍ ബാങ്കിന്. സിറിയന്‍ എന്ന പേരു കണ്ടതോടെ സിറിയയില്‍ നിന്നുള്ള ഏതെങ്കിലും ബാങ്കാണെന്നും ഭീകരവാദികളുമായി ബന്ധമുണ്ടെന്നും തരത്തില്‍ വാര്‍ത്ത പ്രചരിച്ചു. വിദേശത്ത് ഇങ്ങനെ ചര്‍ച്ചയായതോടെ കാത്തലിക് സിറിയന്‍ ബാങ്ക് സിഎസ്ബി ബാങ്കായി. പേരിലെ സിറിയ കാരണം വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് ബാങ്കില്‍ നിക്ഷേപം നടത്തുന്നതിനും മറ്റും തടസ്സമുണ്ടായി. വിദേശ ബാങ്കുകളാണ് ആദ്യം സംശയം ഉന്നയിച്ചത്.
2015 ല്‍ തന്നെ ആര്‍ബിഐയെ പേരുമാറ്റാന്‍ സമീപിച്ചിരുന്നു. ക്രെഡിറ്റ് കാര്‍ഡ് മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കാതെ വരെയാകുകയും കടുത്ത ബുദ്ധിമുട്ട് നേരിടുകയും ചെയ്തു. സിറിയയില്‍ നിന്നുള്ള പണമിടപാടുകള്‍ക്ക് കടുത്ത നിയന്ത്രണമാണ് വിദേശ രാജ്യത്തുള്ളത്. ഇതോടെയാണ് പേരു മാറ്റലിലേക്ക് കാര്യങ്ങളെത്തിയത്.