മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ട് ഉടമകള്‍ക്ക് ഇനി നാലു തവണ സൗജന്യമായി എടിഎം ഇടപാട് നടത്താം. റിസര്‍വ് ബാങ്ക് ഇതു സംബന്ധിച്ച് വാണിജ്യ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.ജൂലൈ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പരിമിതികളോടെ ബാങ്കിങ് ഇടപാട് നടത്താനാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശപ്രകാരം ബാങ്കുകള്‍ ബേസിക്‌സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് സംവിധാനമൊരുക്കിയത്.
എടിഎം വഴിയോ ബാങ്ക് ശാഖ വഴിയോ മാസം നാലു സൗജന്യ ഇടപാടുകള്‍ നടത്താനാകും.