CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes 38 Seconds Ago
Breaking Now

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി ചലഞ്ച് അരുത് ; വെല്ലുവിളികള്‍ അനാവശ്യമെന്ന് ആധാര്‍ അതോറിറ്റി

നിയമത്തിനു നിരക്കുന്നതല്ലെന്നും യുഐഡിഎഐ പ്രസ്താവനയില്‍ പറഞ്ഞു.

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് പൊതുജനങ്ങള്‍ക്ക് ആധാര്‍ അഥോറിറ്റി (യുഐഡിഎഐ) മുന്നറിയിപ്പ്. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ചലഞ്ചുകള്‍ വ്യാപകമായതോടെയാണ് മുന്നറിയിപ്പ്. മറ്റൊരാളുടെ ആധാര്‍ നമ്പര്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് നിമയമവിരുദ്ധമാണെന്നും അറിയിപ്പുണ്ട്.

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി വെല്ലുവിളി നടത്തിയ ട്രായി ചെയര്‍മാന്റെ വ്യക്തിവിരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടതോടെയാണ് യുഐഡിഎഐ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം വെല്ലുവിളികള്‍ അനാവശ്യമാണ്. ഇത് നിയമത്തിനു നിരക്കുന്നതല്ലെന്നും യുഐഡിഎഐ പ്രസ്താവനയില്‍ പറഞ്ഞു.

12 അക്ക ആധാര്‍ നമ്പര്‍ പുറത്തുവിട്ട ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മയുടെ വ്യക്തിവിവരങ്ങള്‍ ചേര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി ആധാര്‍ രംഗത്ത് എത്തിയിരുന്നു. അദേഹത്തിന്റെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നത് ആധാര്‍ ഡേറ്റബേസില്‍ നിന്നല്ല. ശര്‍മ പൊതുസേവകനായതിനാല്‍ ഇത്തരം വിവരങ്ങള്‍ ഗൂഗിളില്‍ നിന്നു ലഭിക്കുമെന്നും ആധാര്‍ അഥോറിട്ടി അറിയിച്ചു. രാജ്യത്തെ എല്ലാവരുടെയും അധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും അഥോറിട്ടി വ്യക്തമാക്കി.

ആധാറിന്റെ വിശ്വാസ്യത തെളിയിക്കുവനാണ് ആര്‍.എസ്. ശര്‍മ തന്റെ 12 അക്ക ആധാര്‍ നമ്പര്‍ പുറത്തുവിട്ടത്. എന്നാല്‍ ഈ നമ്പര്‍ ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ചെയര്‍മാന്റെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ ഹാക്കര്‍ ഏലിയറ്റ് ആള്‍ഡേഴ്‌സണ്‍ പരസ്യമാക്കിയിരുന്നു.

ആധാറിന്റെ വിശ്വാസ്യത തെളിയിക്കാന്‍ ശ്രമിച്ച ശര്‍മ്മയുടെ ആധാര്‍ ലിങ്ക് ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ സെക്രട്ടറിയുടെ മൊബൈല്‍ നമ്പരുമായിട്ടാണ് എന്നതാണ് ആള്‍ഡേഴ്‌സണ്‍ ആദ്യം കണ്ടെത്തിയ വിവരം. തുടര്‍ന്ന് ആധാറില്‍ നിന്നും അദ്ദേഹത്തിന്റെ ഈ മെയില്‍ അഡ്രസും ഇമെയിലും പരസ്പരം ലിങ്ക് ചെയ്തിരിക്കുകയാണെന്നും ശര്‍മ്മയുടെ ജനന തീയതിയും ഉള്‍പ്പെടെ വിവരങ്ങളും പുറത്തുവിട്ടിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.