CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 56 Seconds Ago
Breaking Now

ഒരു പക്ഷെ ഞങ്ങള്‍ ഒന്നിച്ചേക്കാം ; അങ്ങനെ ചിന്തിച്ചാല്‍ അത് തന്നെ സംഭവിക്കും ; രജനിയുമായുള്ള സഖ്യത്തെ കുറിച്ച് കമല്‍

ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അത് സംഭവിക്കുക തന്നെ ചെയ്യും.

മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ശേഷം വ്യത്യസ്ഥമായ രാഷ്ട്രീയ സാഹചര്യമാണ് തമിഴ്‌നാട്ടിലുള്ളത്. സൂപ്പര്‍ താരങ്ങളായ രജനിയും കമല്‍ഹാസനും തങ്ങളുടെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയതായിരുന്നു ശ്രദ്ധേയം. മക്കള്‍ നീതി മയ്യം എന്ന പേരില്‍ കമല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരിച്ചപ്പോള്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയില്ലെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റുകളിലും തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് രജനി വ്യക്തമാക്കുകയുണ്ടായി.

രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങും മുമ്പ് ഇരു താരങ്ങളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു ദ്രുവങ്ങളിലാണെങ്കിലും പരസ്പരം ചെളിവാരിയെറിയാതെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് നീങ്ങാന്‍ ഇരുവരും ധാരണയിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ പരസ്പരം ഒന്നിച്ച് ഒരു പൊതു മുന്നണി രൂപപ്പെട്ടേക്കാം എന്ന സൂചന കമല്‍ നല്‍കി. രാഷ്ട്രീയ പോര്‍ക്കളത്തില്‍ പോലും ഹിറോകളായ രണ്ടുപേര്‍ ഒന്നിച്ചാല്‍ ആ ബന്ധം അപരാജിതമായിരിക്കില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കവേയാണ് കമല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതു പെട്ടെന്നുണ്ടാകേണ്ട ഒരു തിരിച്ചറിവാണ്. എന്നാല്‍ അത്തരത്തിലൊരു തീരുമാനം സംഭവിക്കാന്‍ സാധ്യതയുണ്ട്. അതെ, ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അത് സംഭവിക്കുക തന്നെ ചെയ്യും. എന്നാല്‍ വളരെ ശ്രദ്ധാപൂര്‍വ്വം അതിനെ കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു, കമല്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.