CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 12 Seconds Ago
Breaking Now

സത്കരിക്കാനായി കൂട്ടിക്കൊണ്ടുപോയ സ്ത്രീയെ ഓട്ടോ ഡ്രൈവര്‍ പീഡനത്തിന് ഇരയാക്കി

പ്രദേശത്തെ സ്വര്‍ണ്ണക്കടയിലേക്ക് പോകവെയാണ് യുവതിക്ക് സമീപം ഓട്ടോയുമായി എത്തിയ ഡ്രൈവര്‍ അടുത്തുള്ള ഹോട്ടലില്‍ സത്കരിക്കാനായി ഇവരെ ക്ഷണിച്ചത്.

ദില്ലി: ഇരുപത്തഞ്ചുകാരിയായ വിവാഹിതയെ ഓട്ടോറിക്ഷാ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കി. ഉത്സാഹ്നഗര്‍ പട്ടണത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് അക്രമം അരങ്ങേറിയത്. താനെ ജില്ലയിലെ കല്ല്യാണിന് സമീപമുള്ള റെയ്‌തെ ഗ്രാമത്തിലെ താമസക്കാരിയായ സ്ത്രീയാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ മുകേഷിന്റെ പീഡനത്തിന് ഇരയായത്. ഇരുവരും പരസ്പരം അറിയുന്നവരാണ്. 

പ്രദേശത്തെ സ്വര്‍ണ്ണക്കടയിലേക്ക് പോകവെയാണ് യുവതിക്ക് സമീപം ഓട്ടോയുമായി എത്തിയ ഡ്രൈവര്‍ അടുത്തുള്ള ഹോട്ടലില്‍ സത്കരിക്കാനായി ഇവരെ ക്ഷണിച്ചത്. എന്നാല്‍ ഹോട്ടലില്‍ എത്തിയതോടെ ഇര ഭക്ഷണവും പാനീയങ്ങളും കഴിക്കാന്‍ വിസമ്മതിച്ചു. തന്നെ ഉപദ്രവിക്കരുതെന്നും ആവശ്യപ്പെട്ടു. 

ഇതോടെ ഹോട്ടലില്‍ നിന്നിറങ്ങിയ ഇയാള്‍ ഷിര്‍ദ്ദി ടൗണ്‍ വരെ ഒപ്പം വരാന്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷം വീട്ടിലേക്ക് വിടാമെന്നാണ് മുകേഷ് പറഞ്ഞത്. പക്ഷെ വീട്ടിലേക്കുള്ള വഴിയില്‍ നിന്നും മാറി കാട് നിറഞ്ഞ പ്രദേശത്തേക്ക് വാഹനം ഓടിച്ച് പോയി. 

ഇവിടെവെച്ചാണ് സ്ത്രീയെ മുകേഷ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇതിന് ശേഷം ഓട്ടോയില്‍ യുവതിയെ കയറ്റി സാപ്ഗാവോണ്‍ പ്രദേശത്ത് ഇറക്കിവിട്ടു. പുറത്ത് ആരോടെങ്കിലും ഇതേക്കുറിച്ച് പറഞ്ഞാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നായിരുന്നു ഭീഷണി. മണിക്കൂറുകള്‍ നടന്ന് വീട്ടിലെത്തിയ ശേഷം യുവതി സ്റ്റേഷനിലെത്തി പരാതി നല്‍കി. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

 

 




കൂടുതല്‍വാര്‍ത്തകള്‍.