
















ഹര്‍ദാസ്പൂര്‍: പ്രണയിക്കുന്നതിലും വലിയ തെറ്റില്ലെന്നാണ് ചില കുടുംബക്കാരുടെ നിലപാട്. ഇഷ്ടപ്പെട്ട വ്യക്തിക്കൊപ്പം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അടിയും, കൊലയും വരെ അരങ്ങേറും. എന്തായാലും ഇതൊന്നും ഭയപ്പെടാതെ ഒളിച്ചോടി വിവാഹം കഴിച്ച കമിതാക്കളെ വീട്ടുകാര്‍ കണ്ടെത്തി മര്‍ദ്ദിച്ച് മൂത്രം കുടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മധ്യപ്രദേശിലെ ഹര്‍ദാസ്പൂരിലാണ് സംഭവങ്ങള്‍. പെണ്‍വീട്ടുകാര്‍ക്ക് വിവാഹത്തില്‍ അത്ര സന്തോഷമുണ്ടായിരുന്നില്ല. ഇവര്‍ വരനെയും, മകളെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടിയെ നഗ്നയാക്കി നിര്‍ത്തി മര്‍ദ്ദിച്ച ശേഷം മുടി വെട്ടിക്കളഞ്ഞു.
ദമ്പതികളെ ബന്ധുക്കള്‍ മൂത്രം കുടിപ്പിക്കുകയും ചെയ്തു. പ്രണയം വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് മനസ്സിലാക്കിയതോടെ ഇവര്‍ ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആറ് പേരാണ് പ്രതികള്‍. രണ്ട് പേരെ അറസ്റ്റ് ചെയ്തു.