CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 10 Minutes 34 Seconds Ago
Breaking Now

എസ്‌സി, എസ്ടി ആക്ടില്‍ യഥാര്‍ത്ഥ വ്യവസ്ഥകള്‍ തിരിച്ചെത്തും; ഭേദഗതിക്ക് മോദി ക്യാബിനറ്റ് അംഗീകാരം

പാര്‍ലമെന്റില്‍ ഭേദഗതി പാസാക്കിയാല്‍ മാര്‍ച്ച് 20ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി അസാധുവാകും.

ദില്ലി: എസ്‌സി, എസ്ടി ആക്ടിലെ വ്യവസ്ഥകള്‍ തിരിച്ചെത്തിക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അംഗീകാരം. പട്ടികജാതി, പട്ടികവിഭാഗങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ തടയാനുള്ള ആക്ട് പ്രകാരമുള്ള ഭേദഗതിക്കാണ് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയത്. 

രാം വിലാസ് പാസ്വാന്റെ എല്‍ജെപി, രാംദാസ് അത്വാലെയുടെ ആര്‍പിഐ തുടങ്ങിയ എന്‍ഡിഎ സഖ്യകക്ഷികള്‍ ഭേദഗതിക്കായി സമ്മര്‍ദം ചെലുത്തിയിരുന്നു. പാര്‍ലമെന്റില്‍ ഭേദഗതി പാസാക്കിയാല്‍ മാര്‍ച്ച് 20ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി അസാധുവാകും. 

നിയമപ്രകാരം ആരോപണവിധേയരെ ഉടന്‍ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നായിരുന്നു കോടതി വിധിച്ചത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രം അറസ്റ്റ് നടത്തിയാല്‍ മതിയെന്ന് പ്രഖ്യാപിച്ചതോടെ എസ്‌സി, എസ്ടി ആക്ട് കോടതി ദുര്‍ബ്ബലപ്പെടുത്തുകയായിരുന്നു. വിധി വന്നതിന് ശേഷം ദളിത് വിഭാഗങ്ങള്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. 

ഈ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചിലെ ജസ്റ്റിസ് എകെ ഗോയലിനെ വിരമിക്കലിന് ശേഷം ദേശീയ ഹരിത ട്രിബ്യൂണല്‍ ചെയര്‍മാനായി നിയമിച്ചിരുന്നു. ഇതും രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി. ഇതിന് പിന്നാലെയാണ് ഭേദഗതി പാസാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.