ഒരിക്കല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ബാലഭാസ്‌കര്‍ ഒരു പ്രഖ്യാപനം നടത്തി. അടുത്ത ചങ്ങാതി ചതിച്ചതിനാല്‍ സംഗീത ജീവിതം നിര്‍ത്തുന്നുവെന്ന്. പിന്നാലെ നിരവധി പേര്‍ ബന്ധപ്പെടുകയും തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആളുകള്‍ തന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ തീരുമാനം മാറ്റിയതാണെന്ന് ബാലഭാസ്‌കര്‍ പിന്നീട് പറഞ്ഞു.
അന്ന് ബാലഭാസ്‌കര്‍ ഫേസ്ബു്കില്‍ കുറിച്ച വരികളിങ്ങനെ '' ജീവിതത്തില്‍ എല്ലാവര്‍ക്കും മനസാക്ഷി സൂക്ഷിപ്പുകാര്‍ ഉണ്ടായിരിക്കും. എനിയ്ക്കും ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും മനസിലാക്കിയ സുഹൃത്ത്. ഞാന്‍ അയാളുമായി സ്വപ്നങ്ങള്‍ പങ്കിട്ടു. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ എടുത്തതും സുഹൃത്തുക്കളോട് ആലോചിച്ചാണ്. ഒരു ഘട്ടത്തില്‍ അടുത്ത സുഹൃത്തില്‍ നിന്ന് വഞ്ചനയോടെയുള്ള പെരുമാറ്റമുണ്ടായി. എനിയ്ക്ക് സ്റ്റേജില്‍ നില്‍ക്കാന്‍ കഴിയുന്നില്ല. സത്യസന്ധമായ സംഗീതം എന്നില്‍ നിന്ന് പുറത്തുവന്നില്ല. ഏത് എന്നോടും എന്നെ സ്‌നേഹിക്കുന്നവരോടും ചെയ്യുന്ന ചതിയാണ്