നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പ്രതിയായ പോക്‌സോ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം. കോഴിക്കോട് അതിവേഗ പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഏക പ്രതിയാണ്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നാലു വയസ്സുകാരിയെ പീഡിപ്പിച്ചു എന്നായിരുന്നു ജയചന്ദ്രനെതിരെയുള്ള കേസ്