'രാമായണ', ആ കഥ അറിയാത്ത ഇന്ത്യക്കാരില്ല. പക്ഷെ ദൂരദര്‍ശനില്‍ കണ്ടതിന് അപ്പുറത്തേക്ക് വെള്ളിത്തിരയില്‍ രാമകഥ പറയാന്‍ ശ്രമിച്ചവരെല്ലാം പരാജയം രുചിച്ചു. അടുത്തിടെ പ്രഭാസ് വരെ രാമനായി അവതരിച്ചെങ്കിലും പ്രേക്ഷകര്‍ക്ക് രസിച്ചില്ല.
ഇതിനൊടുവിലാണ് രാമായണത്തിലൂടെ ചരിത്രം സൃഷ്ടിക്കാന്‍ സംവിധായകന്‍ നിതീഷ് തിവാരി ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ വെല്ലുവിളി നിറഞ്ഞ നിമിഷങ്ങള്‍ മനോഹരമായി അഭ്രപാളിയില്‍ എത്തിക്കാന്‍ കഴിയുമെന്നതിന്റെ സൂചനയുമായി 'രാമായണ' സീരീസിലെ ആദ്യ ടീസര്‍ പുറത്തുവന്നിരിക്കുന്നു.
ഫസ്റ്റ് ഗ്ലിംപ്‌സ് ആരാധകരെ കീഴടക്കി കഴിഞ്ഞു. രാമനായി രണ്‍ബീര്‍ കപൂറാണ് വേഷമിടുന്നത്. താരത്തിന്റെ മുന്നൊരുക്കത്തെ കുറിച്ച് വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. തിവാരിയുടെ ചിത്രത്തില്‍ സായ് പല്ലവിയാണ് സീതയുടെ വേഷം അണിയുക.
ഇതിനെല്ലാം പുറമെയാണ് രാമായണം രാവണന്റെ കൂടി കഥയാണെന്ന് ചിത്രം ഓര്‍മ്മിപ്പിക്കുന്നത്. യഷ് ചിത്രത്തില്‍ രാവണനാകുന്നു. രാമ-രാവണ പോരാട്ടത്തിന്റെ കഥയെ സ്മരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രവി ദുബെ ലക്ഷ്മണനാകുമ്പോള്‍ സണ്ണി ഡിയോള്‍ ഹനുമാനാകും. ചിത്രത്തിലെ താരനിര കഥയ്ക്ക് അനുയോജ്യമായ തെരഞ്ഞെടുപ്പായി വിശലകനം ചെയ്യപ്പെടുന്നു. ശ്രീധര്‍ രാഘവനാണ് ഇതിഹാസ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.