CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 55 Seconds Ago
Breaking Now

മാനേജറെ മര്‍ദിച്ച കേസ്; ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു

മാനേജരെ മര്‍ദിച്ച സംഭവത്തില്‍ നടന്‍ ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് ചോദ്യം ചെയ്തത്. നടന്റെ കൊച്ചിയിലെ ഫ്‌ലാറ്റിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. താന്‍ മാനേജരെ മര്‍ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍ മൊഴിയില്‍ ആവര്‍ത്തിച്ചു. പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമെന്നും മൊഴിയില്‍ പറയുന്നു. കേസില്‍ പൊലീസ് ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കും.

ഈ മാസം 26നായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് വിപിന്‍ കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജറായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപിച്ചത് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഫ്‌ലാറ്റില്‍ വച്ച് മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടി എന്നുമാണ് പരാതി. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് ഇയാള്‍ പൊലിസിനെ സമീപിച്ചത്. കൂടാതെ അമ്മയ്ക്കും ഫെഫ്‌ക്കെയും വിപിന്‍ കുമാര്‍ പരാതി നല്‍കിയിരുന്നു.

അതേസമയം, മാനേജര്‍ എന്ന അവകാശപ്പെട്ട വിപിന്‍ തനിക്കെതിരെ നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം വ്യാജം എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ ആരോപണം. പൊറുക്കാന്‍ പറ്റാത്ത തെറ്റാണ് വിപിന്‍ തന്നോട് ചെയ്തത്. ഇത് ചോദിക്കാന്‍ പോയപ്പോള്‍ ചൂടായി സംസാരിക്കുന്നതിനിടയില്‍ കൂളിംഗ് ഗ്ലാസ് താന്‍ വലിച്ചെറിഞ്ഞു. വിപിനെ താന്‍ തല്ലിയിട്ടില്ലെന്നും ഉണ്ണിമുകുന്ദന്‍ പ്രതികരിച്ചിരുന്നു.

ടോവിനോയെ കുറിച്ച് താന്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ല എന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.തന്നെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ വിപിനെ ആയുധം ആക്കിയതാണെന്നും ആരോപണമുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.