CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 42 Seconds Ago
Breaking Now

അവന്റെ നെറ്റിയില്‍ ചുംബിച്ചത് ഞാനെങ്ങനെ മറക്കും ; ബാലഭാസ്‌കറെ അനുസ്മരിച്ച് സ്റ്റീഫന്‍

മലയാളികള്‍ക്ക് പ്രിയങ്കരനായ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഓര്‍മ്മയില്‍ സുഹൃത്തുക്കള്‍ തേങ്ങുകയാണ്. ബാലഭാസ്‌കറിന്റെ സംസ്‌കാരത്തിന് ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റിയില്‍ ഒത്തുചേര്‍ന്ന സുഹൃത്തുക്കള്‍ ബാലുവിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു.

ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്ന സ്റ്റീഫന്റെ വാക്കുകള്‍ വികാര നിര്‍ഭരമായിരുന്നു. ബാലുവിനെ കുറിച്ച് സ്റ്റീഫന്‍ പറഞ്ഞതിങ്ങനെ '' ബാലുവാണ് എനിയ്ക്ക് എല്ലാ പ്രചോദനവും നല്‍കിയത്. ജീവിതത്തില്‍ ആദ്യമായി ഒരു ഫ്യൂഷന്‍ വായിക്കുന്നത് ബാലുവിന് ഒപ്പമാണ്. പിന്നീട് നീണ്ട 14 വര്‍ഷങ്ങള്‍ ഞങ്ങള്‍ ഒപ്പമുണ്ടായിരുന്നു.

നവംബറില്‍ ഒരു പരിപാടി ഉണ്ടായിരുന്നു. അതിന് അവന്‍ ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വസിച്ചിരുന്നത്. അവനെ കണ്ട നിമിഷം ഞാന്‍ നെറ്റിയില്‍ ഉമ്മ നല്‍കി പ്രാര്‍ത്ഥിച്ചു... വാക്കുകള്‍ അവസാനിപ്പിക്കാതെ സ്റ്റീഫന്‍ വിതുമ്പി. നമുക്ക് ഏവര്‍ക്കും ചേര്‍ന്ന് ആ സംഗീതം നിലനിര്‍ത്താമെന്നും ബാലഭാസ്‌കറിന്റെ മ്യൂസിക് ബാന്റ് ഏറ്റെടുത്ത് നടത്താമെന്നും സ്റ്റീഫന്‍ പറഞ്ഞു .




കൂടുതല്‍വാര്‍ത്തകള്‍.