CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 47 Minutes 26 Seconds Ago
Breaking Now

ഉള്ളില്‍ തട്ടിയ മുറിവുകള്‍ എന്റെ ഈശോയ്ക്ക് ' പ്രായത്തിന്റെ കടന്നു പോകലില്‍ കൗമാരത്തിന്റെ കടന്നുവരവില്‍ ഹൃദയവേദനകള്‍ ഈശോയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക ആന്തരിക സൗഖ്യ ശുശ്രൂഷ ' കംപ്ലീറ്റ് ഇന്‍ ക്രൈസ്റ്റ് '

ബെര്‍മിങ്ഹാം :' ഉള്ളില്‍ തട്ടിയ മുറിവുകള്‍ എന്റെ ഈശോയ്ക്ക് ' പ്രായത്തിന്റെ കടന്നു  പോകലില്‍ കൗമാരത്തിന്റെ കടന്നുവരവില്‍ ഹൃദയവേദനകള്‍ ഈശോയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക ആന്തരിക സൗഖ്യ ശുശ്രൂഷ ' കംപ്ലീറ്റ് ഇന്‍ ക്രൈസ്റ്റ് '.

    കുട്ടികളുടെ പിഞ്ചുമനസ്സിനെ നൊമ്പരപ്പെടുത്തുന്ന സംഭവങ്ങള്‍  ഉണ്ടാകാമെന്നിരിക്കേ അവ വ്യക്തിത്വ വികാസത്തെ  പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നതിനാല്‍  അവയെ സ്‌നേഹപിതാവായ യേശുവിന് സമര്‍പ്പിച്ചുകൊണ്ട് തരണംചെയ്യേണ്ടതെങ്ങനെയെന്ന്  പരിചയപ്പെടുത്തുന്ന പ്രത്യേക ആന്തരിക സൗഖ്യ ശുശ്രൂഷ ' കംപ്ലീറ്റ് ഇന്‍ ക്രൈസ്റ്റ് ' ഇത്തവണ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ നടക്കും.

സെഹിയോന്‍ യുകെ യ്ക്കുവേണ്ടി പ്രശസ്ത ആത്മീയ ശുശ്രൂഷകയും കുട്ടികളുടെയും യുവജനങ്ങളുടെയും ധ്യാനഗുരുവുമായ ജൂഡ് മുക്കോറോ  പ്രത്യേക കണ്‍വെന്‍ഷന് നേതൃത്വം നല്‍കും.

നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലെ വിവിധ   ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും  ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ് ഗോഡ്,  ഇന്ററാക്റ്റീവ് സെഷന്‍സ് എന്നിവയും  ഉള്‍പ്പെടുന്ന പ്രത്യേക വര്‍ക്ക് ഷോപ്പ് ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള  ഈ പ്രത്യേക  ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്  . കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു .' ലിറ്റല്‍ ഇവാഞ്ചലിസ്‌റ് ' എന്ന മാസികയും ഇളം മനസ്സിനെ യേശുവില്‍ ഐക്യപ്പെടുത്തുന്നു. ഇംഗ്ലീഷില്‍ കുമ്പസാരത്തിനൊപ്പം ദിവ്യ കാരുണ്യ ആരാധനയും ഉണ്ടായിരിക്കും . സ്പിരിച്വല്‍ ഷെയറിങ്ങിനും കുട്ടികള്‍ക്ക് സൗകര്യമുണ്ടായിരിക്കും. 

ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകര്‍ക്ക് ജീവിത നവീകരണം പകര്‍ന്നുനല്‍കുന്ന കണ്‍വെന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 10 ന്  രണ്ടാം  ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

             അഡ്രസ്സ് : 

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ 

കെല്‍വിന്‍ വേ

വെസ്റ്റ് ബ്രോംവിച്ച്

ബര്‍മിംങ്ഹാം .( Near J1 of the M5)

B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ഷാജി 07878149670.

അനീഷ്.07760254700

           ബിജുമോന്‍മാത്യു.07515368239 

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, 

ടോമി ചെമ്പോട്ടിക്കല്‍ 07737935424.

              ബിജു അബ്രഹാം ?          07859890267

 




കൂടുതല്‍വാര്‍ത്തകള്‍.