CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 12 Minutes Ago
Breaking Now

മെല്‍ബണില്‍ ഐഎസ് ഭീകരാക്രമണം; കാറില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിച്ച ശേഷം കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു; അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു

ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

സൊമാലിയന്‍ ഭീകരന്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കൂടുതല്‍ ദുരന്തത്തിലേക്ക് കാര്യങ്ങള്‍ കടക്കുന്നതിന് മുന്‍പ് പോലീസ് നടത്തിയ വെടിവെപ്പില്‍ ഭീകരനും വധിക്കപ്പെട്ടു. അക്രമിയുടെ കാര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് വലിയ കത്തിയുമായി തിരക്കേറിയ ബോര്‍ക് തെരുവില്‍ ഷോപ്പിംഗിന് എത്തിയവര്‍ക്ക് നേരെയും, പോലീസിനും നേര്‍ക്ക് അക്രമം അഴിച്ചുവിട്ടത്. 

ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴിയാണ് തങ്ങളുടെ പോരാളിയാണ് അക്രമം നടത്തിയതെന്ന് ഇവര്‍ അവകാശവാദം ഉന്നയിച്ചത്. കൊല്ലപ്പെട്ട വ്യക്തിക്ക് ഭീകരബന്ധമുണ്ടായിരുന്നതായി വിക്ടോറിയ പോലീസ് കമ്മീഷണര്‍ ഗ്രഹാം ആഷ്ടണ്‍ വ്യക്തമാക്കി. ഇക്കാര്യം പോലീസ് സേനയ്ക്കും, ഫെഡറല്‍ അന്വേഷകര്‍ക്കും അറിവുണ്ടായിരുന്നു. 

1990കളില്‍ സൊമാലിയയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് എത്തിയ ആളാണ് ഭീകരാക്രമണം നടത്തിയത്. കാറില്‍ ഗ്യാസ് സിലിണ്ടറുമായി എത്തിയ ഇയാള്‍ ഇതിന് തീകൊടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമത്തിന് ഇറങ്ങിയത്. അക്രമിയുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. 

രക്തത്തില്‍ കുളിച്ച് കിടക്കുന്ന മൃതദേഹം വെള്ളത്തുണി ഉപയോഗിച്ച് മറച്ചിരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കത്തിക്കുത്തേറ്റ ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്ന് പേരെ പരുക്കുകളുമായി ആശുപത്രിയില്‍ എത്തിച്ചു. കഴുത്തില്‍ മുറിവേറ്റ ഒരാളുടെ നില ഗുരുതരമാണ്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.