CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 46 Minutes 7 Seconds Ago
Breaking Now

കടകംപള്ളിയുടെ അജ്ഞതയെ ഓര്‍ത്ത് ദുഖിക്കുന്നു ; അന്തസ്സുണ്ടെങ്കില്‍ സുരേന്ദ്രനോട് മാപ്പു പറയണമെന്ന് ശ്രീധരന്‍ പിള്ള

മാന്യതയും അന്തസും ഉണ്ടെങ്കില്‍ സുരേന്ദ്രന് എതിരായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ കടകംപള്ളി തയ്യാറാകണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

ശബരിമലയില്‍ കെ. സുരേന്ദ്രന്‍ ആചാരലംഘനം നടത്തിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമര്‍ശത്തെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. കടകംപള്ളിയുടെ അജ്ഞതയെക്കുറിച്ച് ഓര്‍ത്ത് താന്‍ ദുഃഖിക്കുന്നു. മാന്യതയും അന്തസും ഉണ്ടെങ്കില്‍ സുരേന്ദ്രന് എതിരായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ കടകംപള്ളി തയ്യാറാകണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. 

സ്വന്തം അമ്മ മരിച്ചിട്ട് പുലയുള്ള ആളാണ് കെ.സുരേന്ദ്രനെന്നും ആചാരം ലംഘിച്ചുവെന്നുമാണ് കടകംപ്പള്ളി പറഞ്ഞത്. ദേവസ്വം മന്ത്രി കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല. ശ്രീനാരായണധര്‍മ്മത്തില്‍ വിശ്വസിക്കുന്ന സമുദായത്തില്‍ ജനിച്ചയാളാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍!. കെ.സുരേന്ദ്രനും അതേ സമുദായക്കാരനാണ്. മരണശേഷം കുടുംബാംഗങ്ങള്‍ക്കുള്ള പുല 11 ദിവസം കൊണ്ട് ഇല്ലാതെയാകുമെന്ന് ശ്രീനാരായണ ഗുരു എഴുതിവെച്ചിട്ടുണ്ട്. ഗുരുദേവ ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന കുടുംബത്തിലാണ് സുരേന്ദ്രന്‍ ജനിച്ചത്. ഗുരുദേവന്‍ കല്‍പ്പിച്ചത് മാനിക്കുന്നുണ്ടെങ്കില്‍ മന്ത്രി മാപ്പുപറയണമെന്ന് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

അമ്മ മരിച്ച് നാലുമാസം പോലും തികയാതെയാണ് സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയതെന്നും ഇത് ആചാരലംഘനമാണ് എന്നുമായിരുന്നു ദേവസ്വം മന്ത്രിയുടെ ആരോപണം. കഴിഞ്ഞ മാസവും താന്‍ സന്നിധാനത്ത് വച്ച് സുരേന്ദ്രനെ കണ്ടതാണ്. അപ്പോഴൊന്നും ആചാരം ഉണ്ടായിരുന്നില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.  2018 ജൂലൈയിലായിരുന്നു കെ.സുരേന്ദ്രന്റെ അമ്മയുടെ മരണം. കുടുംബത്തില്‍ മരണമുണ്ടായാല്‍ ആചാരപ്രകാരം ഒരു വര്‍ഷത്തിന് ശേഷമേ ശബരിമലയ്ക്ക് പോകാവൂ എന്നായിരുന്നു മന്ത്രി പറഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.