CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 25 Minutes 57 Seconds Ago
Breaking Now

ശബരിമലയിലെ സമരം സ്ത്രീ പ്രവേശനത്തിന് എതിരായല്ലെന്ന് ശ്രീധരന്‍ പിള്ള

കമ്യൂണിസ്റ്റുകാര്‍ക്കെതിരാണ് സമരമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

ശബരിമല സമരം സ്ത്രീ പ്രവേശനത്തിന് എതിരായല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. കമ്യൂണിസ്റ്റുകാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. കമ്യൂണിസ്റ്റുകാര്‍ക്കെതിരാണ് സമരമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

അതിനായിട്ടാണ് കോടിക്കണക്കിന് ആളുകളുടെ ഒപ്പു ശേഖരിക്കാന്‍ വീടുകളില്‍ പോകുന്നത്. അല്ലാതെ അവിടെ സ്ത്രീകള്‍ വരുന്നോ പോകുന്നോ എന്നു നോക്കാന്‍ വേണ്ടിയല്ല. സ്ത്രീകള്‍ വരുന്നതില്‍ പ്രതിഷേധിക്കുന്ന വിശ്വാസികളുണ്ടെങ്കില്‍ അവര്‍ നടപടികള്‍ സ്വീകരിക്കും. ഞങ്ങള്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കും, അത്രേയുള്ളൂ. ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമലയിലെ അറസ്റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.