CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 30 Minutes 32 Seconds Ago
Breaking Now

ശബരിമല ദര്‍ശനത്തിന് കാത്തിരിക്കും ; മാല അതുവരെ ഊരില്ല ; തങ്ങള്‍ ആരുമായും പ്രശ്‌നങ്ങള്‍ക്കില്ലെന്നും യുവതികള്‍

കണ്ണൂരില്‍ നിന്നുള്ള രേഷ്മ നിശാന്ത് ഉള്‍പ്പെടെ മൂന്നു വനിതാകളാണ് പത്ര സമ്മേളനം നടത്തിയത്.

പ്രശ്‌നങ്ങളുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും ശബരിമല ദര്‍ശനത്തിന് കാത്തിരിക്കാന്‍ തയ്യാറാണെന്നും ദര്‍ശനത്തിനായി മാലയിട്ട യുവതികള്‍. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യമറിയിച്ചത്.

കണ്ണൂരില്‍ നിന്നുള്ള രേഷ്മ നിശാന്ത് ഉള്‍പ്പെടെ മൂന്നു വനിതാകളാണ് പത്ര സമ്മേളനം നടത്തിയത്. ശബരിമലയെ കലാപഭൂമിയാക്കി ദര്‍ശനം നടത്തണമെന്നില്ല. വിശ്വാസി സമൂഹത്തിന്റെ പിന്തുണയോടെ മാത്രമേ മല ചവിട്ടു. നേരത്തെ വനിതകള്‍ പോയത് പോലെ പമ്പ വരെ പോയി തിരിച്ചു വരാന്‍ ഞങ്ങളില്ല. പോലീസിന്റെ സംരക്ഷണയില്‍ വിശ്വാസികളുടെ പിന്തുണയോടെ ദര്‍ശനം നടത്തി വരണമെന്നാണ് ആഗ്രമെന്നും ഇവര്‍ പറഞ്ഞു. അയ്യപ്പനെ കാണുന്നതു വരെ അണിഞ്ഞിരിക്കുന്ന മാല ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുമെന്നും അവര്‍ പറഞ്ഞു. 

ശബരിമലയിലെ പ്രശ്‌നങ്ങള്‍ വിശ്വാസി സമൂഹം മനസിലാക്കണം. ഏവരുടേയും പിന്തുണയോടെ മലയ്ക്ക് പോണമെന്നാണ് ആഗ്രഹമെന്നും യുവതികള്‍ പറയുന്നു. പ്രസ്‌ക്ലബിന് പുറത്ത് ബിജെപി മഹിളാ മോര്‍ച്ചയുടെ അടക്കം പ്രവര്‍ത്തകരും ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും നാമ ജപ പ്രതിഷേധം നടത്തി. പോലീസ് സംരക്ഷണത്തോടെ ഇവരെ പുറത്തിറക്കാനാണ് ശ്രമം.




കൂടുതല്‍വാര്‍ത്തകള്‍.