CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 32 Minutes 40 Seconds Ago
Breaking Now

ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടുമോ? സാധ്യതയില്ലെന്ന് സുനില്‍ ഗവാസ്‌കര്‍; വിരാടിനെയും സംഘത്തെയും വെല്ലുന്ന മികച്ച ടീം ദാ ഇവരാണ്

ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ബെസ്റ്റ് ടീം ഇംഗ്ലണ്ട് ആണെന്നാണ് ഗവാസ്‌കറുടെ പക്ഷം.

ലോകകപ്പ് ടൂര്‍ണമെന്റ് വരാനിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മികച്ച ഫോമിലുമാണ്. വിരാട് കോലിയും സംഘവും വിദേശത്ത് പോലും കിരീടങ്ങള്‍ ചൂടി ഒരുക്കത്തിലാണ്. എന്നാല്‍ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീം ഇന്ത്യയല്ലെന്ന് പ്രവചിക്കുകയാണ് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ബെസ്റ്റ് ടീം ഇംഗ്ലണ്ട് ആണെന്നാണ് ഗവാസ്‌കറുടെ പക്ഷം. 

2015 ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ശക്തമായ ഏകദിന ടീമായി മാറിക്കഴിഞ്ഞെന്നാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. 'ലോകകപ്പില്‍ ശക്തമായ ഫേവറിറ്റുകള്‍ ഇംഗ്ലണ്ടാണ്. അവരുടെ നാട്ടിലാണ് ടൂര്‍ണമെന്റ് നടക്കുന്നത് എന്നതല്ല കാരണം. ഏകദിന ക്രിക്കറ്റിനോടുള്ള അവരുടെ നിലപാട് തന്നെ മാറിയതാണ് സംഗതി. 2015 ലോകകപ്പ് ലീഗ് ഘട്ടത്തില്‍ ബംഗ്ലാദേശിന് എതിരെയാണ് അവര്‍ പരാജയപ്പെട്ടത്. പക്ഷെ ഇതിന് ശേഷം അവരുടെ രീതി തന്നെ മാറി', ഗവാസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. 

ടീമിന്റെ സെലക്ഷന്‍ മുതല്‍ ഈ മാറ്റം പ്രകടമാണ്. ഇപ്പോള്‍ ഇംഗ്ലണ്ട് ശക്തമായ ടീമായി വളര്‍ന്നുകഴിഞ്ഞു. ഓപ്പണിംഗ് കൂട്ടുകെട്ടും, ശക്തമായ മധ്യനിരയും അവര്‍ക്കുണ്ട്. മികച്ച ഓള്‍റൗണ്ടറും ഫോമിലാണ്. ഇതിനെല്ലാം പുറമെ സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ ശക്തമായ പിന്തുണയും ലഭിക്കും, ഗവാസ്‌കര്‍ വ്യക്തമാക്കി. 

ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാമത് ഇന്ത്യക്കാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടില്‍ തുടര്‍ച്ചയായി രണ്ട് പരമ്പരകള്‍ കളിച്ചതിനാല്‍ അവിടുത്തെ സാഹചര്യം എന്തെന്ന് കളിക്കാര്‍ക്ക് ധാരണയുണ്ട്. ഇത് ഇന്ത്യക്ക് കപ്പുയര്‍ത്താനുള്ള ഒരു ഘടകമാണ്, അദ്ദേഹം പറയുന്നു. ഇന്ത്യക്കും, ഇംഗ്ലണ്ടിനും പുറമെ പാകിസ്ഥാന്‍, ഓസ്‌ട്രേലിയ എന്നിവരും സെമി ഫൈനലില്‍ പ്രവേശിക്കുമെന്നാണ് ഇതിഹാസ താരത്തിന്റെ പ്രവചനം. 

 




കൂടുതല്‍വാര്‍ത്തകള്‍.