CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 27 Minutes 47 Seconds Ago
Breaking Now

ഇരട്ട കൊലപാതകം ; പോലീസിന് പ്രതികള്‍ക്കെതിരെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

കണ്ണൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന് വ്യക്തമാവുന്ന സൂചന

ഇരട്ടക്കൊലപാതകത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. പ്രതികളുടേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ പോലീസിന് ലഭിച്ചു. സംഭവ സ്ഥലത്ത് എത്തിയിരുന്ന ജീപ്പിനെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ രജിസ്‌ട്രേഷനുള്ള ജീപ്പാണ് ഇത്. കണ്ണൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന് വ്യക്തമാവുന്ന സൂചന. സംഘം കര്‍ണാകടത്തിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക പോലീസിന്റെ സഹകരണത്തോടെ അന്വേഷണം വ്യാപിപ്പിക്കും. 

കൃത്യം നടന്ന സ്ഥലത്ത് നിന്ന് മൂന്ന് മൊബൈല്‍ ഫോണുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് പ്രതികളുടേതെന്നാണ് സൂചന. കൃത്യത്തില്‍ പങ്കെടുത്തവര്‍ അടക്കം ഏഴ് പേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തുവെന്നാണ് പോലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നത്. കൊല്ലപ്പെട്ടവരുടെ ബൈക്കില്‍ നിന്നുള്ള വിരലടയാളവും ലഭിച്ചിട്ടുണ്ട്. ഇത് പ്രതികളുടേതെന്നാണ് പോലീസ് സംശയിക്കുന്നത്. 

കൃപേഷിന്റെ നെറ്റിയില്‍ 13 സെന്റിമീറ്റര്‍ നീളത്തില്‍ വലിയ മുറിവുണ്ടായിരുന്നു. മാരകമായ അഞ്ച് വെട്ടുകള്‍ ഏറ്റിരുന്നെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറിയെ മര്‍ദ്ദിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ശരത്‌ലാല്‍ ഒരാഴ്ച മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.