CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 4 Minutes 6 Seconds Ago
Breaking Now

കോണ്‍ഗ്രസിന്റെ 12 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളായി ; നാലു സീറ്റുകളില്‍ അനിശ്ചിതത്വം ; എറണാകുളത്ത് കെ വി തോമസിനെ മാറ്റി ഹൈബി മത്സരത്തിന് ; കാസര്‍കോഡില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര എന്നീ മണ്ഡലങ്ങളില്‍ തീരുമാനമായിട്ടില്ല.

കോണ്‍ഗ്രസ് ടിക്കറ്റില്‍ കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു. 12 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാല് സീറ്റ് ആര് മത്സരിക്കുമെന്ന് കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര എന്നീ മണ്ഡലങ്ങളില്‍ തീരുമാനമായിട്ടില്ല.

തിരുവനന്തപുരത്ത് ശശി തരൂര്‍, പത്തനംതിട്ട ആന്റോ ആന്റണി, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, ഇടുക്കി ഡീന്‍ കുര്യാക്കോസ്, എറണാകുളം ഹൈബി ഈഡന്‍, തൃശൂര്‍ ടി.എന്‍. പ്രതാപന്‍, ചാലക്കുടി ബെന്നി ബെഹനാന്‍, പാലക്കാട് വി.കെ. ശ്രീകണ്ഠന്‍, ആലത്തൂര്‍ രമ്യ ഹരിദാസ്, കോഴിക്കോട് എം.കെ.രാഘവന്‍, കണ്ണൂര്‍ കെ. സുധാകരന്‍, കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

എറണാകുളത്ത് ഹൈബി ഈഡന് നറുക്ക് വീണതോടെ സിറ്റിംഗ് എംപി കെ വി തോമസ് എതിര്‍പ്പുമായി രംഗത്ത് വന്നു. പ്രായമായത് തന്റെ കുറ്റമല്ല. തനിക്ക് സീറ്റ് നല്‍കാത്ത വിധത്തില്‍ എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ഇതോടെ അനുനയ നീക്കത്തിന് എ ഐസിസി ശ്രമം തുടങ്ങി. കാസര്‍കോഡ് രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടിയില്‍ തര്‍ക്കമുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.