CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 35 Minutes 1 Seconds Ago
Breaking Now

ബ്രിസ്‌റ്റോളിലെ ഫിഷ്‌പോണ്ട്‌സില്‍ താമസിക്കുന്ന സിബിച്ചന്റെ മാതാവ് കത്രീന മാത്യു നിര്യാതയായി

ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സില്‍ താമസിക്കുന്ന സിബി മാത്യു-ഷൈനി സിബി ദമ്പതികളുടെ മാതാവും പരേതനായ മാത്യു കുറ്റിയാനിലിന്റെ ഭാര്യയുമായ കത്രീന മാത്യു (82) അന്തരിച്ചു . ലൂസി സെബാസ്റ്റിയന്‍, ബേബി മാത്യു , സിബി മാത്യു, ഷാജി മാത്യു, മിനി രാജേഷ്, സാബു മാത്യു എന്നിവരാണ് മക്കള്‍.

ഏറ്റുമാനൂര്‍ കാണക്കാരി രത്‌നഗിരി സെമിത്തേരിയിലാണ് സംസ്‌കാരം.  

അമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞ് സിബി മാത്യു നാട്ടിലേക്ക് പോയിരിക്കുകയാണ്. ഇന്ന് വൈകീട്ട് ഒമ്പതു മണിയ്ക്ക് സിബിയുടെ വീട്ടില്‍ വച്ച് പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു. പരേതയുടെ വിയോഗത്തില്‍ യൂറോപ്പ് മലയാളിയുടെ ആദരാഞ്ജലികള്‍ 




കൂടുതല്‍വാര്‍ത്തകള്‍.