CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 9 Minutes 49 Seconds Ago
Breaking Now

ധോണിയില്ലാതെ എന്ത് ഇന്ത്യന്‍ ടീം; ക്യാപ്റ്റന്‍ അല്ലെങ്കിലും മഹി ഭായി പറയുന്നത് അനുസരിക്കുമെന്ന് ഇന്ത്യന്‍ സ്പിന്നര്‍

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറിയെങ്കിലും ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റങ്ങളില്‍ ധോണി ഇപ്പോഴും തിളങ്ങിനില്‍ക്കുന്നു

മഹേന്ദ്ര സിംഗ് ധോണിക്ക് പകരം ഒരു വിക്കറ്റ്കീപ്പര്‍, ബാറ്റ്‌സ്മാനെ ഒരു പക്ഷെ ഇന്ത്യ എപ്പോഴെങ്കിലും കണ്ടെത്തിയേക്കാം. എന്നാല്‍ കളിക്കളത്തില്‍ എതിരാളിയെ വീഴ്ത്താന്‍ നിരീക്ഷിക്കുകയും, പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്ന വിക്കറ്റിന് പിന്നിലെ ബുദ്ധികേന്ദ്രത്തെ കണ്ടെത്തുക അത്ര എളുപ്പമല്ല. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറിയെങ്കിലും ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റങ്ങളില്‍ ധോണി ഇപ്പോഴും തിളങ്ങിനില്‍ക്കുന്നു. ഇത് സാക്ഷ്യപ്പെടുത്തുകയാണ് സഹതാരവും സ്പിന്നറുമായ യുസ്‌വേന്ദ്ര ചാഹല്‍. 

ഇംഗ്ലണ്ടിലെ പരന്ന പിച്ചില്‍ മധ്യഘട്ടത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയുന്ന ബൗളര്‍മാര്‍ സുപ്രധാനമാണ്. അതുകൊണ്ട് തന്നെ ചാഹലിന് പുറമെ മറ്റൊരു റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെയും ഫോം ഇന്ത്യക്ക് ഏറെ പ്രധാനമാണ്. 

'പരസ്പരം ആത്മവിശ്വാസം പകര്‍ന്നാണ് കളിക്കളത്തില്‍ നില്‍ക്കുന്നത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറാതെ ചെയ്യാനുള്ള കാര്യം കൃത്യമായി ചെയ്യുകയാണ് വേണ്ടത്. മോശം അവസ്ഥ നേരിട്ടാല്‍ കുല്‍ദീപും, ഞാനും പരസ്പരം സംസാരിച്ച് കാര്യങ്ങള്‍ നേരെയാക്കും', ചാഹല്‍ പറയുന്നു. 

ഇന്ത്യന്‍ ടീമില്‍ ധോണിയുടെ സാന്നിധ്യം ഏറെ പ്രധാനമാണെന്നും ചാഹല്‍ കൂട്ടിച്ചേര്‍ത്തു. മഹി ഭായി അവശ്യഘടകമാണ്. അദ്ദേഹം പറയുന്നത് ഇപ്പോഴും അനുസരിക്കും. തെറ്റായി ചെയ്താല്‍ ക്യാപ്റ്റന്‍ കൂള്‍ ഇടപെടും, ചാഹല്‍ വ്യക്തമാക്കി. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.