CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 40 Minutes 39 Seconds Ago
Breaking Now

മാപ്പ് പറയടോ; ഐസിസി ധോണിയോടും, ഇന്ത്യയോടും മാപ്പ് പറയണമെന്ന് ശ്രീശാന്ത്

ധോണിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചത്.

ധോണിയുടെ വിക്കറ്റ്കീപ്പിംഗ് ഗ്ലൗസില്‍ നിന്നും സൈനിക ചിഹ്നം നീക്കം ചെയ്യണമെന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ആവശ്യത്തിന് എതിരെ എസ് ശ്രീശാന്ത്. ഐസിസി എംഎസ് ധോണിയോടും, ഇന്ത്യയോടും മാപ്പ് പറയണമെന്ന് ശ്രീശാന്ത് ആവശ്യപ്പെട്ടു. 2019 ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്ക് എതിരായ ആദ്യ മത്സരത്തിലാണ് ധോണിയുടെ ഗ്ലൗസില്‍ ചിഹ്നം ശ്രദ്ധയില്‍പെടുന്നതും, വിവാദങ്ങള്‍ക്ക് തുടക്കമായതും. 

കീപ്പിംഗ് ഗ്ലൗസില്‍ നിന്നും ചിഹ്നം നീക്കം ചെയ്യാന്‍ ധോണിയോട് ആവശ്യപ്പെടണമെന്ന് ഐസിസി ബിസിസിഐയെ അറിയിച്ചു. ഇതിന് പിന്നാലെ പാക് മന്ത്രിയും വിവാദ പ്രസ്താവനയുമായി രംഗത്തെത്തി. ധോണി മഹാഭാരതത്തിനാണോ, ക്രിക്കറ്റിനാണോ ധോണി പോയതെന്നായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം. ഇതോടെ ഐസിസിക്കെതിരെ പടയുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തി.

എന്നാല്‍ ധോണിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചത്. തീരുമാനം പുനഃപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഐസിസിയെ സമീപിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്ക്ക് എതിരെ ജൂണ്‍ 9ന് ഓവലിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. നിലവില്‍ സൈനിക ചിഹന്മുള്ള ഗ്ലൗസ് കളിക്കളത്തില്‍ വേണ്ടെന്ന നിലപാടിലാണ് ഐസിസി. 

ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് ധോണിയെ പിന്തുണച്ച് ശ്രീശാന്ത് അഭിപ്രായം ഉന്നയിച്ചത്. ധോണിയോട് മാത്രമല്ല രാജ്യത്തോട് തന്നെ ഐസിസി മാപ്പ് പറയണം. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശിക്കുന്ന അദ്ദേബഹത്തിന് രാജ്യത്തെ ജനങ്ങളുടെ പിന്തുണയുണ്ടാകും, ശ്രീശാന്ത് പറഞ്ഞു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.