മുതിര്‍ന്ന സൈനിക ജനറലിനെ കൊലയാളി മത്സ്യമായ പിരാനയ്ക്ക് ഭക്ഷണമായി നല്‍കി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. തനിക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് കിം ജനറലിനെ മത്സ്യത്തിന് ഭക്ഷണമാക്കിയതെന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് വേണ്ടി മാത്രം ബ്രസീലില്‍ നിന്ന് പിരാന മത്സ്യത്തെ വാങ്ങി ടാങ്കിലിട്ട് വളര്‍ത്തുകയാണത്രെ കിം.
ജനറലിന്റെ കൈയ്യും തലയും വെട്ടി മആറ്റിയ ശേഷം അക്വേറിയത്തിലുള്ള നൂറുകണക്കിന് പിരാനകള്‍ക്കായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ജെയിംസ് ബോണ്ട് ചിത്രം യു ഓണ്‍ലി ലിവ് ടൈ്വസ് എന്ന ചിത്ത്രതില്‍ നിന്നാണ് വധശിക്ഷ നടപ്പാക്കുന്നതിന് കിം പ്രചോദനം ഉള്‍ക്കൊണ്ടതെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും അപകടകാരികളായ മത്സ്യമാണ് പിരാനകള്‍. കൂട്ടമായാണ് ഇവ ആക്രമിക്കുക. കിം ജോങ് ഉന്‍ ഉത്തര കൊറിയന്‍ ഭരണാധികാരിയായതിന് ശേഷം 16 ഉന്നത ഉദ്യോഗസ്ഥരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. യുഎസുമായുള്ള ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതായി വാര്‍ത്ത വന്നിരുന്നു.