CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 10 Minutes 18 Seconds Ago
Breaking Now

ബ്ലഡ് ക്യാന്‍സര്‍ പിടിപെട്ട പന്ത്രണ്ടുകാരന്‍ ദില്‍ രഹാന്‍ കരുണതേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?

തൃശൂര്‍: ചാവക്കാട് താമസിക്കുന്ന അത്തിക്കോട്ട് ദീഷീപിന്റെ  മകന്‍  പന്ത്രണ്ടുകാരന്‍ ദില്‍ രഹാന്‍ ഇന്ന് ജീവനുവേണ്ടി കേഴുകയാണ്. ഒരു പനിയെതുടര്‍ന്നു ദില്‍ രഹാന്‍ ഒരാഴ്ചക്കാലം ഹോസ്പിറ്റലില്‍ ആയിരുന്നു, എന്നിട്ടും പനിക്ക്  ശമനമൊന്നും കാണാതെവന്നപ്പോള്‍ ഡോക്റ്റര്‍ മാരുടെ നിര്‍ദ്ദേശപ്രകാരം വിദക്ദ്ധ പരിശോധനകള്‍ നടത്തിയപ്പോള്‍ ആണ് അറിയാന്‍ കഴിഞ്ഞത് ദില്‍ രഹാന്‍ ബ്ലഡ് ക്യാന്‍സര്‍ എന്ന മഹാരോഗത്തിനു അടിമപ്പെട്ടിരിക്കുന്നു എന്ന്. ഇപ്പോള്‍  ആറുമാസത്തിലേറെയായി ദില്‍ രഹാന്‍ തിരുവന്തപുരം rcc  ആശുപത്രിയിലെ തുടര്‍ച്ചയായ ചികിത്സയിലാണ്. ഏകദേശം മൂന്നു വര്‍ഷക്കാലം ചികിത്സ തുടരണമെന്നാണ് ഡോക്ട്ടര്‍മാരുടെ നിര്‍ദ്ദേശം. 

        ദില്‍ രഹാന്റെ പിതാവ് ടൈല്‍സ് പണിയെടുത്തായിരുന്നു കുടുംബം പോറ്റിയിരുന്നത്. മകന്റെ തുടര്‍ച്ചയായ ചികിത്സയോടനുബന്ധിച്ചു ഈ പാവപ്പെട്ട പിതാവിന് പണിക്കുപോലും പോകാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതുവരെയുള്ള ചികിത്സകള്‍തന്നെ ഈ നിര്‍ദ്ധന കുടുംബത്തെ വലിയൊരു കടക്കെണിയില്‍ എത്തിച്ചുകഴിഞ്ഞു. ഇനിയുള്ള ഭാരിച്ച ചികിത്സാചിലവുകള്‍ക്കായുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ദില്‍ രഹാന്റെ കുടുംബം. തുടച്ചയായി ജോലിക്കു പോലും പോകാന്‍ കഴിയാത്തതിനാല്‍ കുടുംബത്തിലെ ചിലവുകള്‍ പോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ദില്‍ രഹാന്റെ പിതാവ്. ജീവിതം വഴിമുട്ടിനില്‍ക്കുന്ന ദില്‍ രഹാനെയും കുടുംബത്തെയും നിങ്ങളും സഹായിക്കില്ലേ?

 

പ്രിയമുള്ളവരേ ഈ പാവപ്പെട്ട കുടുംബത്തെ സഹായിക്കുവാന്‍ സന്മനസുള്ളവര്‍  ജൂണ്‍ ഇരുപതിനുമുന്പായി  വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അകൊണ്ടിലേക്കു നിങ്ങളാല്‍ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.

 

 

Registered Chartiy Number  1176202

https://www.facebook.com/…/WokingKarunyaCharitable…/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447

 

കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

 




കൂടുതല്‍വാര്‍ത്തകള്‍.