പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായ്പയെടുത്ത് മുങ്ങിയ ഇന്ത്യന്‍ വജ്രവ്യാപാരി നീരവ് മോദിക്ക് ലണ്ടന്‍ കോടതി ജാമ്യം നിഷേധിച്ചു. കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചത് പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് നീരവ് മോദി ഹൈക്കോടതിയെ സമീപിച്ചത്. 2018 ജനുവരിയില്‍ ലണ്ടനിലെത്തുമ്പോള്‍ തനിക്കെതിരെ കുറ്റമൊന്നും ചുമത്തപ്പെട്ടില്ലെന്നും ബ്രിട്ടനിലെ നിയമങ്ങള്‍ പാലിച്ചും നികുതി അടച്ചുമാണ് ജീവിക്കുന്നതെന്നും മോദി വാദിച്ചു.
നാലാം തവണയാണ് ജാമ്യപേക്ഷ തള്ളിയത്. ഇന്ത്യയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. 14,000 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പ എടുത്ത മോദി തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു. മാര്‍ച്ച് 19ന് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥരാണ് മോദിയെ അറസ്റ്റ് ചെയ്തത്.