CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 40 Minutes 41 Seconds Ago
Breaking Now

ലങ്കന്‍ സ്‌ഫോടന സൂത്രധാരനുമായി സൗഹൃദം ; തമിഴ്‌നാട്ടില്‍ ഒരാള്‍ അറസ്റ്റില്‍

സോഷ്യല്‍മീഡിയ വഴി ഐഎസ് ആശയം പ്രചരിപ്പിച്ചതിന് കോയമ്പത്തൂര്‍ സ്വദേശികളായ 7 പേര്‍ക്കെതിരെ മാര്‍ച്ച് 30 ന് എന്‍ഐഎ കൊച്ചി യൂണിറ്റ് കസെടുത്തിരുന്നു

തമിഴ്‌നാട്ടില്‍ ഐഎസ് റിക്രൂട്ട്‌മെന്റിന്റെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന യുവാവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇന്നലെ കോയമ്പത്തൂരില്‍ നടന്ന റെയ്ഡിലാണ് ഉക്കടം അമ്പുനഗര്‍ സ്വദേശി മുഹമ്മദ് അസറുദിന്‍ പിടിയിലായത്. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ സഹറാന്‍ ഹാഷിമുമായി മുഹമ്മദ് അസ്‌റുദിന് ഫേസ്ബുക്ക് സൗഹൃദമുണ്ടായിരുന്നുവെന്ന് എന്‍ഐഎ വ്യക്തമാക്കി.

സോഷ്യല്‍മീഡിയ വഴി ഐഎസ് ആശയം പ്രചരിപ്പിച്ചതിന് കോയമ്പത്തൂര്‍ സ്വദേശികളായ 7 പേര്‍ക്കെതിരെ മാര്‍ച്ച് 30 ന് എന്‍ഐഎ കൊച്ചി യൂണിറ്റ് കസെടുത്തിരുന്നു. ഈ കേസിലെ മുഖ്യ പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ് അസറുദിന്‍. ശ്രീലങ്കന്‍ സ്‌ഫോടനവുമായിബന്ധപ്പെട്ടായിരുന്നു ഇന്നലെ കോയമ്പത്തൂരിലെ എട്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്.

ഐഎസ് ആശയം അടങ്ങുന്ന കിലാഘ ജിഎഫ് എക്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജ് അഡ്മിനാണ് അസറുദിന്‍. ഇന്നലെ റെയ്ഡില്‍ മൂന്നു ലാപ്‌ടോപ്പുകള്‍, നാല് ഹാര്‍ഡ് ഡിസ്‌കുകള്‍, 14 മൊബൈല്‍ ഫോണുകള്‍, 29 സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി അഞ്ചുപേരോട് ഹാജരാരാന്‍ എന്‍ഐഎ ആവശ്യപ്പെട്ടു.




കൂടുതല്‍വാര്‍ത്തകള്‍.