CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 38 Minutes 32 Seconds Ago
Breaking Now

കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് സൂചന ; പുതിയ ചെയര്‍മാന്‍ നാളെയെന്ന് ജോസ് കെ മാണി

ജോസഫിനടക്കം നാളെ എല്ലാവര്‍ക്കും ക്ഷണമുണ്ട്' ജോസ് കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക്. ജോസ് കെ മാണി വിഭാഗം നാളെ കോട്ടയത്ത് സംസ്ഥാന സമിതി യോഗം വിളിച്ചു. നാളത്തെ യോഗം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കുന്നതോടെ പാര്‍ട്ടി പിളര്‍പ്പിലേക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോസഫിന്റെ ഇന്നലത്തെ ഒത്തുതീര്‍പ്പ് ഫോര്‍മുല തള്ളിയ ജോസ് കെ മാണി ഇന്ന് ഒരു പടി കൂടി കടന്നു. നാളെ ഉച്ചയ്ക്ക് രണ്ടിന് കോട്ടയം സിഎസ്‌ഐ ഹാളില്‍ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കും.  സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന്  127 പേര്‍ ഒപ്പിട്ട കത്ത് ജോസ് കെ മാണി വിഭാഗം ജോസഫിന് നല്‍കിയിരുന്നു. ജോസഫ് ഇതിനെ അവഗണിച്ചതോടെയാണ് സമാന്തരമായി യോഗം വിളിക്കാന്‍ ജോസ് കെ മാണി വിഭാഗം തീരുമാനിച്ചത്.

ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുള്ള സാഹചര്യത്തില്‍ വിമത പ്രവര്‍ത്തനമായി യോഗത്തെ വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്നാണ് ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ച നിയമോപദേശം.

'കെ എം മാണിയുടെ ഇരിപ്പിടം സംബന്ധിച്ച് എംഎല്‍എമാരോട് ചോദിക്കാതെ ജോസഫ് സ്വയം ഇരുന്നു. ഈ സാഹചര്യത്തിലാണ് ഭരണഘടന പരമായി സംസ്ഥന കമ്മിറ്റി ചേരുന്നത്. ജോസഫിനടക്കം നാളെ എല്ലാവര്‍ക്കും ക്ഷണമുണ്ട്' ജോസ് കെ മാണി പറഞ്ഞു. 

പാര്‍ട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെടില്ലെന്നും ജോസ് കെ മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി എംപിമാര്‍ക്ക് അടക്കം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ വോട്ടെടുപ്പിന് അവകാശമുണ്ടെന്നും ജോസ് കെ മാണി വിഭാഗം പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.