CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 21 Minutes 28 Seconds Ago
Breaking Now

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ ക്രൂരത ;ഒന്നരലക്ഷം രൂപ തിരിച്ചു നല്‍കിയിട്ടും വാങ്ങിയില്ല ; സൗമ്യ കൊലപാതകത്തില്‍ പോലീസ്

ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

മാവേലിക്കര വള്ളിക്കുന്നത്ത് പോലീസുകാരി സൗമ്യയെ കൊല്ലാന്‍ കാരണം വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാലെന്ന് പോലീസ്. വിവാഹത്തിന് വഴങ്ങാന്‍ സൗമ്യയെ അജാസ് നിര്‍ബന്ധിച്ചിരുന്നു. ഇതിന് വഴങ്ങാത്തതിനാലാണ് അരും കൊലയ്ക്ക് കാരണം. സൗമ്യ അജാസിന് നല്‍കാനുണ്ടായിരുന്ന ഒന്നരലക്ഷം തിരികെ നല്‍കിയിട്ടും വാങ്ങിയില്ല. പണം നല്‍കാന്‍ അമ്മയുമൊത്ത് സൗമ്യ രണ്ടാഴ്ച മുമ്പ് കൊച്ചിയിലെത്തി. ഇരുവരേയും വീട്ടിലേക്ക് തിരിച്ചുകൊണ്ടാക്കിയത് അജാസാണെന്നും പോലീസ് വ്യക്തമാക്കുന്നു.

അതിനിടെ സൗമ്യയ്ക്ക് അജാസില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി മകന്‍ പറഞ്ഞു. അജാസ് നിരന്തരം വിളിച്ച്ഭീഷണിപ്പെടുത്തിയിരുന്നു. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അജാസാണ് കാരണമെന്ന് പോലീസിനോട് പറയണമെന്നും സൗമ്യ മകനോട് പറഞ്ഞിരുന്നു.

ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.




കൂടുതല്‍വാര്‍ത്തകള്‍.