CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 34 Seconds Ago
Breaking Now

ബിനോയ് കോടിയേരിയ്‌ക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും ; തെളിവുകള്‍ ശക്തം

ഒളിവില്‍ കഴിയുന്ന ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമേ പോലീസിന് ഇനി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ.

ലൈംഗിക പീഡനപരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷിവാര പോലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെഷന്‍സ് കോടതി കഴിഞ്ഞദിവസം മാറ്റിവെച്ച സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കുന്നത്.  ബിനോയിയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും ഇതുവരെ ഹാജരായിട്ടില്ലാത്തതിനാലാണ് ഈ നീക്കം. വരുന്ന വ്യാഴാഴ്ചയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഇനി കോടതി പരിഗണിക്കാനിരിക്കുന്നത്. 

ഈ സമയത്തിന് മുമ്പ് ബിനോയിയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ  ശ്രമമെന്നാണ് സൂചന. ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമേ പോലീസിന് ഇനി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. ആദ്യം ലുക്ക് ഔട്ട് നോട്ടീസിറക്കുന്നതിന് പൊലീസ് നടപടി തുടങ്ങിയിരുന്നു. പക്ഷേ അപ്പോള്‍ ബിനോയ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി, ഇതോടെ തീരുമാനം മരവിപ്പിക്കുകയായിരുന്നു. 

അതേ സമയം ബിനോയ് കൊടിയേരിക്കെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ ഇന്നലെ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ ബിനോയിയുടെ പേരാണ് അച്ഛന്റെ പേരായി നല്‍കിയിരിക്കുന്നത്. യുവതിയുടെ പാസ്‌പ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരായി ബിനോയിയുടെ പേര് നല്‍കി എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണിത് പുറത്തുവന്നിരിക്കുന്നത്.

യുവതി പുറത്തു വിട്ട ബാങ്ക് രേഖകള്‍ പാസ്‌പോര്‍ട്ട് എന്നിവ ബിനോയിക്കെതിരെ ശക്തമായ തെളിവുകളായി മാറിയിരിക്കുകയാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.