CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 46 Minutes 55 Seconds Ago
Breaking Now

1 മില്ല്യണ്‍ പൗണ്ട് ലോട്ടറി അടിച്ചു; ജീവിതം മാറിമറിഞ്ഞിട്ടും, റൂത്ത് മാറിയില്ല; ദിവസങ്ങള്‍ക്കുള്ളില്‍ മിഡ്‌വൈഫ് ജോലിയില്‍ തിരിച്ചെത്തി യൂറോമില്ല്യണ്‍സ് ജേതാവ്

2.50 പൗണ്ടിന്റെ റാഫില്‍ ടിക്കറ്റില്‍ നിന്നുമാണ് 39കാരി റൂത്തിന് ലോട്ടറി അടിച്ചത്.

ഒരു ലോട്ടറി അടിച്ചിരുന്നെങ്കില്‍ ഈ ജോലിയൊക്കെ നിര്‍ത്തി വീട്ടില്‍ കുത്തിയിരിക്കാമായിരുന്നു. ഇങ്ങനെ മനസ്സില്‍ ഒരിക്കലെങ്കിലും ചിന്തിക്കാത്ത എത്ര പേര്‍ കാണും നമുക്കിടയില്‍. കിലുക്കം സിനിമയില്‍ ഇന്നസെന്റ് കഥാപാത്രം പറയുന്നത് പോലെ 'എന്റെ വീട്ടില്‍ ഞാന്‍ നാലഞ്ച് ജോലിക്കാരെ വെയ്ക്കും, എന്നിട്ട് ജോലിക്കാരോട് എങ്ങിനെ പെരുമാറണമെന്ന് ഞാന്‍ കാണിച്ച് തരാം', എന്ന് ഏതൊരു ജോലിക്കാരനും മേലധികാരിയോട് മനസ്സില്‍ ഒരായിരം വട്ടം പറഞ്ഞിരിക്കും. 

പക്ഷെ 1 മില്ല്യണ്‍ പൗണ്ട് പോക്കറ്റിലാക്കിയിട്ടും മിഡ്‌വൈഫായി ജോലി ചെയ്തിരുന്ന റൂത്ത് ബ്രീനിന്റെ കണ്ണുമഞ്ഞളിച്ചില്ല. 2.50 പൗണ്ടിന്റെ റാഫില്‍ ടിക്കറ്റില്‍ നിന്നുമാണ് 39കാരി റൂത്തിന് ലോട്ടറി അടിച്ചത്. അഞ്ച് വര്‍ഷം മുന്‍പ് ഭാഗ്യം തേടിയെത്തിയപ്പോഴും അതുവരെ ജീവിക്കാന്‍ ചെയ്തിരുന്ന ജോലി അവര്‍ ഉപേക്ഷിച്ചില്ല. ഇപ്പോഴും ആഴ്ചയില്‍ ലോട്ടോ എടുക്കുന്ന പതിവും നിര്‍ത്തിയിട്ടില്ല. 

വന്‍തുക സമ്മാനം ലഭിച്ചതോടെ മകളെ പ്രൈവറ്റ് സ്‌കൂളില്‍ അയയ്ക്കാനും, ജോലിയും ജീവിതം സന്തുലിതമായി കൊണ്ടുപോകാനും സാധിച്ചുവെന്നതാണ് നേട്ടമായി ഇവര്‍ കാണുന്നത്. സാമ്പത്തികമായി സുരക്ഷിതയാണെന്ന ബോധം ലോകത്തില്‍ തന്നെ മികച്ചതാണ്, റൂത്ത് പറയുന്നു. വമ്പന്‍ തുകയുടെ ചെക്ക് വാങ്ങി ദിവസങ്ങള്‍ പിന്നിടുംമുന്‍പ് തന്നെ റൂത്ത് ജോലിയില്‍ തിരിച്ചെത്തുകയും ചെയ്തു. 

ജീവിതം മാറിമറിയുമെങ്കിലും, അത് സന്തോഷം നല്‍കില്ലെന്നതാണ് ഇവരുടെ ന്യായം. പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചെയ്തുനല്‍കി. അല്ലാതെ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്യാന്‍ ഉദ്ദേശമില്ലെന്നും റൂത്ത് കൂട്ടിച്ചേര്‍ത്തു. ഇനിയും ഒരു ജാക്ക്‌പോട്ട് അടിച്ച ശേഷം അക്കാര്യം ചിന്തിക്കാമെന്നാണ് ഇവരുടെ നിലപാട്. 

 




കൂടുതല്‍വാര്‍ത്തകള്‍.